തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള കൗൺസലിങ് നടപടികൾ ഇത്തവണ ഒന്നിച്ച് നടത്താൻ തീരുമാനം. കഴിഞ്ഞ വർഷം ഈ കോഴ്സുകളിലേക്ക് വ്യത്യസ്ത ഘട്ടങ്ങളിലായിരുന്നു കൗൺസലിങ്.
ഇതുസംബന്ധിച്ച് കോളജുകളിൽനിന്നും വിദ്യാർഥികളിൽനിന്നും പരാതി ഉയർന്നതോടെയാണ് കൗൺസലിങ് ഒന്നിച്ച് നടത്താൻ തീരുമാനിച്ചത്. ആർക്കിടെക്ചർ അഭിരുചി പരീക്ഷയുടെ (നാറ്റ) മൂന്നാം ഘട്ടത്തിന്റെ സ്കോർ കൂടി പരിഗണിക്കുന്ന രീതിയിലായിരിക്കും കൗൺസലിങ് നടത്തുക. മൂന്നാം ഘട്ട നാറ്റ പരീക്ഷയിലെ സ്കോർ കൂടി പരിഗണിച്ച് ആഗസ്റ്റ് ആദ്യത്തിൽ കൗൺസലിങ് നടപടികൾ തുടങ്ങാനാണ് ധാരണ.
എ.ഐ.സി.ടി.ഇ നിശ്ചയിച്ച സമയക്രമം അനുസരിച്ച് സെപ്റ്റംബർ 15നകം എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.