ബംഗളൂരു: കർണാടകയിലെ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ ബിരുദ കോഴ്സുകളിൽ 2019-20 അധ്യയന വർഷത്തിൽ 15 ശതമാനം ഫീസ് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഫീസ് വർധന സംബന്ധിച്ച് നേരത്തെ ശിപാർശയുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവ സമാണ് സർക്കാർ അംഗീകാരം നൽകിയത്.
കഴിഞ്ഞ വർഷം എട്ടു ശതമാനമായിരുന്നു വർധന. ഇതോടെ രണ്ടുവർഷത്തിനിടെ ഫീസിനത ്തിൽ 23 ശതമാനം വർധനവാണുണ്ടായത്. സ്വകാര്യ മെഡിക്കൽ കോളജുകളിലെയും ഡെൻറൽ കോളജുകളിലെയും മാനേജ്മെൻറ്, സർക്ക ാർ ക്വാട്ടകൾക്ക് നിരക്ക് വർധന ഒരുപോലെ ബാധകമാണെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഇ. തുക്കാറാം പറഞ്ഞു. ന്യൂനപക്ഷ സ്ഥാപനങ്ങളിലും പുതിയ ഫീസ് ഘടന ബാധകമാണ്.
അതേസമയം, സർക്കാർ മെഡിക്കൽ കോളജുകളിലും ഡെൻറൽ കോളജുകളിലും ഇൗ അധ്യയനവർഷം ഫീസ് വർധിപ്പിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം, സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ സീറ്റിന് 1.11 ലക്ഷവും മാനേജ്മെൻറ് സീറ്റിന് 7.85 ലക്ഷവുമാണ് നിരക്ക്. ഡെൻററൽ കോളജുകളിൽ യഥാക്രമം 72,484 രൂപയും 5.32 ലക്ഷവുമാണ് ഫീസ്.
സർക്കാർ മെഡിക്കൽ കോളജുകളിലെ ബിരുദ ഫീസ് അരലക്ഷവും ഡെൻറൽ കോളജുകളിലെ ഫീസ് 40,000 ഉം ആയി തുടരും.
സ്വകാര്യ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിൽ ഇത്തവണ കർണാടക റിലീജ്യസ് ആൻറ് ലിംഗിസ്റ്റിക് മൈനോറിറ്റി പ്രഫഷനൽ കോളജ് അേസാസിയേഷൻ 25 ശതമാനവും കർണാടക പ്രഫഷനൽ കോളജസ് ഫൗണ്ടേഷൻ 20 ശതമാനവും വർധനവാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.
51 മെഡിക്കൽ കോളജുകളിലായി 7645 മെഡിക്കൽ സീറ്റും 35 ഡെൻറൽ കോളജുകളിലായി 2800 ഡെൻറൽ സീറ്റുകളുമാണ് കർണാടകയിലുള്ളത്. ഇൗ അധ്യയന വർഷം പുതിയ മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകിയതായും മന്ത്രി തുക്കാറാം അറിയിച്ചു. ബംഗളൂരുവിലെ ബൗറിങ് ആൻറ് ലേഡി കഴ്സൺ മെഡിക്കൽ കോളജ് ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് 150 സീറ്റുകളോടെ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.