മണ്ണഞ്ചേരി: സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 5000 കോടിയുടെ നിർമാണമാണ് നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതായിരുന്നു. അതിന്റെ തുടർച്ചയായി വിദ്യാകിരണം പദ്ധതി നടപ്പാക്കി.
973 വിദ്യാലയങ്ങൾക്കാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കിഫ്ബി ധനസഹായത്തോടെ കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. 2595 കോടി ഇതിനായി നീക്കിവെച്ചു. മൂന്നുകോടി ധനസഹായത്തോടെ 386 സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് അനുവാദം നൽകി. പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി 11257 ഹൈടെക് ലാബുകളും സജ്ജമാക്കി. 11,955 ലാപ്ടോപ്, 69944 പ്രൊജക്ടർ, 4578 ഡി. എസ്.എൽ.ആർ ക്യാമറ, 4545 എൽ. ഇ. ഡി. ടി.വി, 23098 സ്ക്രീൻ, 4720 വെബ്ക്യാം, 100473 യു.എസ്.ബി സ്പീക്കർ, 43250 മൗണ്ടിങ് കിറ്റ് എന്നിവ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്, പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ എ.നിഹാൽ, റീജനൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ, ചേർത്തല ഡി.ഇ.ഒ എ. കെ. പ്രതീഷ്, പി.ടി.എ പ്രസിഡന്റ് വി.വി. മോഹൻദാസ്, എസ്.എം.സി ചെയർമാൻ പി. വിനീതൻ, പ്രിൻസിപ്പൽ എൻ. മഞ്ജു, ഹെഡ്മിസ്ട്രസ് ജെ.ഗീത, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.