രാജ്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാവിയെ കൂടി കേന്ദ്രീകരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്കോട്ടിൽ അമൃത് മഹോത്സവത്തിന്റെ 75ാം വാർഷികം വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
2014 നുശേഷം ഐ.ഐ.ടികളുടെയും ഐ.ഐ.എമ്മുകളുടെയും മെഡിക്കൽ കോളജുകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായും മോദി പറഞ്ഞു.
2014ലാണ് മോദിസർക്കാർ ആദ്യമായി ഭരണത്തിലേറിയത്. ഇന്ത്യയുടെ മികവിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. വിദ്യാഭ്യാസമാണ് അതിൽ കാര്യമായ പങ്കുവഹിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത് വളരെ വേഗമാർന്നതും വിപുലീകരിച്ചതുമായ ഒരു വിദ്യാഭ്യാസ നയമാണ് ആവിഷ്കരിക്കാൻ ഒരുങ്ങുന്നതെന്നും മോദി പറഞ്ഞു.
''നമ്മുടെ രാജ്യത്ത് ഐ.ഐ.ടികളുടെയും ഐ.ഐ.എമ്മുകളുടെയും എയിംസുകളുടെയും എണ്ണം വർധിച്ചിട്ടുണ്ട്. 2014 നുശേഷം മെഡിക്കൽ കോളജുകളുടെ എണ്ണത്തിൽ 65 ശതമാനം വർധനവാണുള്ളത്. ഭാവിയെ കൂടി കണക്കിലെടുത്ത് വിദ്യാഭ്യാസ രംഗത്ത് ഒരു സമഗ്ര പരിഷ്കരണം രാജ്യത്ത് നടക്കുന്നത് ആദ്യമായാണ്''-മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.