തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പുതിയ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് പുതിയ ഐ.ടി.ഐകള്‍ ആരംഭിക്കുക. നാല് ഐ.ടി.ഐകളിലെ 60 സ്ഥിരംതസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്വിന്യാസം, പുനഃക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്കുമാരുടെ സ്ഥിരംതസ്തിക പുതുതായി സൃഷ്ടിക്കും.
പുതുതായി അനുവദിച്ച ഗവ. ഐ.ടി.ഐകളും ട്രേഡുകളും
- ഗവ. ഐ.ടി.ഐ നാഗലശ്ശേരി - അഡിറ്റിവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ (ത്രീഡി പ്രിന്റിങ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി.
- ഗവ. ഐ.ടി.ഐ എടപ്പാൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, മെക്കാനിക് മോട്ടോർ വെഹിക്കിൾ, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ).
- ഗവ. ഐ.ടി.ഐ പീച്ചി: ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ.
- ഗവ. ഐ.ടി.ഐ ചാല: അഡിറ്റിവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ (ത്രീഡി പ്രിന്റിങ്), ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ, മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്, വെൽഡർ (ആറ്റിങ്ങൽ ഐ.ടി.ഐയിൽനിന്ന് രണ്ട് യൂനിറ്റ് ഷിഫ്റ്റ് ചെയ്യുന്നു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.