ഇബ്നു ‌അൽ ഹൈതം അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു

കണ്ണൂർ: വാദിഹുദ ഗ്രൂപ്പിന്റെ റസിഡൻഷ്യൽ വിദ്യാഭ്യാസ സംരംഭമായ ഇബ്നു അൽ ഹൈതം അക്കാദമിയിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. റെഗുലർ ഡിഗ്രി/പി.ജി പഠനത്തോടൊപ്പം ഇസ്‌ലാമിക വിജ്ഞാനങ്ങൾ, സാമൂഹിക വിജ്ഞാനങ്ങൾ, ഇംഗ്ലീഷ് അറബി ഭാഷ പഠനം തുടങ്ങിയവക്ക് വിദഗ്ധർ തയാറാക്കിയ കരിക്കുലം അക്കാദമിയുടെ പ്രത്യേകതയാണ്. ഉന്നത സർവകലാശാലകളിൽ ഉപരി പഠനത്തിന് പ്രവേശനം ലഭിക്കാൻ പ്രത്യേകം പരിശീലനം, ദേശീയ-അന്തർദേശീയ യൂനിവേഴ്‌സിറ്റികളിലെ പ്രമുഖ ഫാക്കൽറ്റികൾ നിയന്ത്രിക്കുന്ന ശില്പശാലകൾ, അക്കാദമിക / ക്രിയാത്മക രചന പരിശീലനം, വിദ്യാർഥികളുടെ പഠനാനുഭവങ്ങളെ മികവുറ്റതാക്കുന്ന അക്കാദമിക് / ഫീൽഡ് സന്ദർശനങ്ങൾ എന്നിവയും അക്കാദമിയുടെ പ്രത്യേകതകളാണ്.

ഇസ്‌ലാമിക വിജ്ഞാനമേഖലയിൽ (ഖുർആൻ, ഹദീസ്, കർമശാസ്ത്രം, ഇസ്ലാമിക ചരിത്രം-നാഗരികത, സമകാലിക ഇസ്‌ലാമിക ചിന്തകൾ) അടിസ്ഥാന വിദ്യാഭ്യാസത്തിനും ഗവേഷണ പ്രാധാന്യമുള്ള പഠനങ്ങൾക്കും പ്രാധാന്യം നൽകുന്ന സിലബസാണ് ഒരുക്കിയത്. അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഇസലാമിക് സയൻസസ് അടക്കം നാലോളം ഡിപ്ലോമ കോഴ്സുകളും ഇസ്‌ലാമിക് സൈക്കോളജി, എൻ.ജി.ഒ മാനേജ്മെന്റ്, മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ അനുബന്ധ കോഴ്സുകളും വിദ്യാർഥികൾക്ക് ലഭിക്കും.

കണ്ണൂർ യൂനിവേഴ്സിറ്റിക്ക് കീഴിലെ റഗുലർ കോഴ്സു‌കളായ ബി.എസ്.സി സൈക്കോളജി, കെമിസ്ട്രി, ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.കോം (കോഓപറേഷൻ), ബി.കോം (ഡാറ്റ അനാലിസിസ്), ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ബി.സി.എ), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ), ബി.എ ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എം.എസ്‌സി കൗൺസലിങ് സൈക്കോളജി, എം.എസ് സി അപ്ലൈഡ് സൈക്കോളജി, എം.കോം, എം.എസ് സി കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലേക്കും പ്രവേശനം ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 1. പ്രവേശന പരീക്ഷയും അഭിമുഖവും ജൂലൈ 2, ജൂലൈ 15 തീയതികളിൽ വിളയങ്കോട് അക്കാദമി കാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: +919188442854, 97466 66424, ihacademy@wadihuda.org, ibnalhaythamacademy.com

Tags:    
News Summary - Ibn Al Haytham Academy admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.