മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് ഹെല്‍ത്ത് ഇന്‍ഫൊര്‍മാറ്റിക്സ് കോഴ്സുമായി ഐ.സി.ടി അക്കാദമി

നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എം.സി.സി.യുമായി ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രോഗ്രാം നടപ്പിലാക്കുന്നു. കേരള നോളജ് ഇക്കണോമി മിഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പോടെ കോഴ്സ് പഠിക്കാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്https://tinyurl.com/ictak-mcc-programഎന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ പ്രോഗ്രാമിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും രജിസ്റ്ററും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +9175 940 51437 എന്ന നമ്പറില്‍ ബന്ധപ്പെടുകയോinfo@ictkerala.orgഎന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കുകയോ വേണം.

എസ്.സി./എസ്.ടി., മത്സ്യത്തൊഴിലാളി, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ അപേക്ഷകര്‍ക്കും, ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നോ ഏക രക്ഷാകര്‍തൃ കുടുംബങ്ങളില്‍ നിന്നോ അപേക്ഷിക്കുന്ന വനിതകള്‍ക്കും, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും 20,000 രൂപ സ്‌കോളര്‍ഷിപ്പായി ലഭിക്കും. കൂടാതെ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പെയ്ഡ് ഇന്റേണ്‍ഷിപ്പ് അവസരവുമുണ്ട്.

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, ബി.സി.എ, കമ്പ്യൂട്ടര്‍ ഡിപ്ലോമ എന്നിവയില്‍ പശ്ചാത്തലമുള്ളവര്‍ക്കുള്ള ഈ പ്രോഗ്രാം വിദേശ പ്ലെയ്സ്മെന്റ് അവസരങ്ങളും നല്‍കുന്നു. എം.സി.സി. ക്യാമ്പസില്‍ നടത്തുന്ന പരിശീലനത്തില്‍ ഒരു ബാച്ചില്‍ 15 അംഗങ്ങള്‍ മാത്രമായിരിക്കും. ഉണ്ടാവുക. ആദ്യ ബാച്ച് ആഗസ്റ്റില്‍ ആരംഭിക്കും.

Tags:    
News Summary - ICT Academy in association with Malabar Cancer Center with Health Informatics course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.