ക്യാറ്റ് വിജ്ഞാപനമായി. 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാേജ്വറ്റ് പ്രോഗ്രാമുകളിലേക്കും 13 െഎ.െഎ.എമ്മുകളുടെ മാനേജ്മെൻറ് ഫെലോ പ്രോഗ്രാമുകളിലേക്കും (പിഎച്ച്.ഡിക്ക് തുല്യം) ഉള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (IIM -CAT 2017) ദേശീയതലത്തിൽ 2017 നവംബർ 26ന് നടത്തും. രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് സെഷനുകളായാണ് ടെസ്റ്റ് നടത്തുക.
െഎ.െഎ.എമ്മുകളെ കൂടാതെ മറ്റ് നിരവധി ബിസിനസ് സ്കൂളുകളും മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) ഉൾപ്പെടെ വിവിധ മാനേജ്മെൻറ് പി.ജി. പ്രവേശനത്തിന് IIM-CAT സ്കോർ ഉപയോഗിക്കാറുണ്ട്. പ്രസ്തുത സ്ഥാപനങ്ങളുടെ ലിസ്റ്റ് www.iimcat.ac.in എന്ന വെബ്സൈറ്റിലുണ്ട്.
ഇനിപറയുന്ന േയാഗ്യതകളുള്ളവർക്ക് ക്യാറ്റിൽ പെങ്കടുക്കാം.
ജനറൽ, ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് 50 ശതമാനം മാർക്കിൽ (തത്തുല്യ CGPA) കുറയാത്ത അംഗീകൃത ബാച്ചിലേഴ്സ് ബിരുദം. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ (പി.ഡബ്ല്യു.ഡി) എന്നീ വിഭാഗങ്ങളിൽെപടുന്നവർക്ക് 45 ശതമാനം മാർക്ക് (തത്തുല്യ സി.ജി.പി.എ) മതിയാകും. ചാർേട്ടർഡ് അക്കൗണ്ടൻസി (സി.എ), കമ്പനി സെക്രട്ടറിഷിപ് (സി.എസ്), കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടൻസി (സി.എം.എ), പ്രഫഷനൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഫൈനൽ യോഗ്യതപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. രജിസ്ട്രേഷൻ പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 900 രൂപയാണ്. മറ്റെല്ലാ വിഭാഗങ്ങളിൽെപടുന്നവർക്കും 1800 രൂപ നെറ്റ് ബാങ്ങിലൂടെയോ ഡെബിറ്റ്/െക്രഡിറ്റ് കാർഡ് മുഖാന്തരമോ ഫീസ് അടക്കാം.
ആഗസ്റ്റ് ഒമ്പത് രാവിലെ 10 മണിമുതൽ www.iimcat.ac.in എന്ന വെബ്പോർട്ടലിൽ ക്യാറ്റ് രജിസ്ട്രേഷന് സൗകര്യം ലഭിക്കും. സെപ്റ്റംബർ 20 വരെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ക്യാറ്റ് രജിസ്ട്രേഷനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. രാജ്യത്തെ 140 ഒാളം േകന്ദ്രങ്ങളിൽവെച്ചാണ് ടെസ്റ്റ് നടത്തുക. കേരളത്തിലും ടെസ്റ്റ് സെൻററുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.iimat.ac.in എന്ന വെബ്സൈറ്റ് നിരന്തരം സന്ദർശിക്കേണ്ടതാണ്. നല്ല തയാറെടുപ്പോടെയും ഗൗരവത്തോടെയും IIM - CAT നെ സമീപിക്കുന്നവർക്കാണ് യോഗ്യത നേടാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.