ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ന്യൂഡൽഹി

വിദേശത്ത് ഐ.ഐ.ടി ഓഫ്ഷോർ കാമ്പസുകൾ; റോയൽറ്റി വാങ്ങും

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഐ.ഐ.ടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) വിദേശത്ത് സ്ഥാപിക്കുന്ന ഓഫ്ഷോർ കാമ്പസുകളിൽ നിന്ന് റോയൽറ്റി പിരിക്കും. ഐ.ഐ.ടി എന്ന ബ്രാൻഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഫീസ് ഈടാക്കുക.

വിദഗ്ധ സമിതി ഇതുസംബന്ധിച്ച് മാർഗനിർദേശം നൽകി. ലോകത്തിലെ മികച്ച ഭരണനിർവഹണ മാതൃകകൾ ഓഫ്ഷോർ കാമ്പസുകൾ കടംകൊള്ളും. ബഹുമുഖ വിഷയങ്ങൾ പഠിപ്പിക്കും. സാങ്കേതിക വിഷയങ്ങൾക്കൊപ്പം സയൻസ്, സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, കലകൾ തുടങ്ങിയവയും സംയുക്ത കോഴ്സായി വിദേശത്തെ ഐ.ഐ.ടി കാമ്പസുകളിലെ സിലബസിലുണ്ടാകും.

ഗൾഫിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഓഫ് കാമ്പസുകൾ തുടങ്ങാൻ അപേക്ഷകളുണ്ട്. യു.എ.ഇയിൽ കാമ്പസ് സ്ഥാപിക്കാൻ ഐ.ഐ.ടി ഡൽഹിയും ശ്രീലങ്ക, നേപ്പാൾ, താൻസനിയ എന്നിവിടങ്ങളിൽ തുടങ്ങാൻ ഐ.ഐ.ടി മദ്രാസും ലക്ഷ്യമിടുന്നു.

Tags:    
News Summary - IIT offshore campuses abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.