തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുേമ്പാൾ ക്ലാസുകളിലെത്തുക 34 ലക്ഷം വിദ്യാർഥികൾ. 30 ലക്ഷത്തിലധികവും സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും 10, പ്ലസ് ടു ക്ലാസുകളുമാണ് നവംബർ ഒന്നിന് തുറക്കുന്നത്. അൺഎയ്ഡഡ് ഉൾപ്പെടെ സംസ്ഥാനത്തെ 15,892 സ്കൂളുകളാണ് ഒന്നര വർഷത്തോളം കോവിഡിൽ അടഞ്ഞുകിടന്നത്. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ നവംബർ പകുതിയോടെ തുടങ്ങാനാണ് ആലോചന. ഇൗ ക്ലാസുകൾ തുടങ്ങുന്നതോടെ 47 ലക്ഷത്തോളം കുട്ടികൾ സ്കൂളുകളിലെത്തും.
ഒന്നു മുതൽ ഏഴു വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 22 ലക്ഷത്തിലധികം വിദ്യാർഥികളാണുള്ളത്. അൺഎയ്ഡഡ് സ്കൂളുകൾ കൂടി ചേരുന്നതോടെ 26 ലക്ഷത്തിലധികമാകും. 10, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ കൂടി ചേരുന്നതോടെ 34 ലക്ഷമായി ഉയരും. ഇത്രയും വിദ്യാർഥികളെ കോവിഡ് കാലത്ത് സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന് വെല്ലുവിളിയാണ്.
ഇൗ മാസം 24 മുതൽ ഒക്ടോബർ 18 വരെ പ്ലസ് വൺ പരീക്ഷക്ക് വിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുന്നതിനിടെയാണ്, സ്കൂൾ തുറക്കാനുള്ള അപ്രതീക്ഷിത തീരുമാനം വന്നത്. ഡിസംബറോെട സ്കൂൾ തുറക്കാനാകുമെന്ന പ്രതീക്ഷിച്ച വിദ്യാഭ്യാസ വകുപ്പിനെ 'ഞെട്ടിച്ചാണ്' ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുത്തത്.
4.17 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. 30,000ത്തോളം പേർ ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതാനുമുണ്ട്. പരീക്ഷക്കൊപ്പം പ്ലസ് വൺ ആദ്യ അലോട്ട്മെൻറും പ്രവേശന നടപടികളും ഇൗ മാസം 22ന് ആരംഭിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.