കൊച്ചി: രാജ്യത്തെ വിവിധ ഐസറുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ചരിത്രത്തിൽ ആദ്യമായി 240ൽ 240 മാർക്കും നേടി മലയാളി വിദ്യാർഥി വിവേക് മേനോന് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക്. കൊച്ചി ഇടപ്പള്ളി സ്വദേശിയും വിദേശത്ത് ടെക്നിക്കൽ അഡ്വൈസറുമായ സുനിൽ മേനോെൻറയും പത്്മജ മേനോെൻറയും മകനാണ് വിവേക്.
മാന്നാനം കെ.ഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പമുള്ള പാലാ ബ്രില്യൻറ് സ്റ്റഡി സെൻററിലെ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 26ാം റാങ്കും ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 1117ാം റാങ്കും കരസ്ഥമാക്കിയിരുന്നു.
അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്ക് നേടിയ ഗൗരി ബിനു ഡോക്ടർ ദമ്പതികളായ ബിനു ഉപേന്ദ്രന്റെയും സ്വപ്ന മോഹന്റെയും മകളാണ്. കൊച്ചി വടുതല ചിന്മയ വിദ്യാലയത്തിലെ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്യൻറിലും പരിശീലനം നേടിയിരുന്നു. 2023 നീറ്റ് പരീക്ഷയിൽ 720ൽ 700 മാർക്കോടെ 253ാം റാങ്ക് അഖിലേന്ത്യതലത്തിൽ നേടിയിരുന്നു.
കൊല്ലം പുനക്കന്നൂർ സ്വദേശി ജയപ്രസാദിെൻറയും ദേവി പ്രിയയുടെയും മകനായ ജെ.ശിവരൂപക്കാണ് ആറാം റാങ്ക്. മാന്നാനം കെ.ഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്യൻറിലെ എൻട്രൻസ് ക്ലാസിൽ പങ്കെടുക്കുന്നുണ്ട്.
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒമ്പതാം റാങ്കും ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 259ാം റാങ്കും കരസ്ഥമാക്കിയിരുന്നു. അഖിലേന്ത്യ തലത്തിൽ 22ാം റാങ്ക് നേടിയ ശ്രീനന്ദൻ.സി, 24ാം റാങ്ക് നേടിയ പ്രഫുൽ കേശവദാസ്, 25ാം റാങ്ക് നേടിയ സി. ആദിത്യ എന്നിവർ ആദ്യ 25 റാങ്കിനുള്ളിൽ ബ്രില്യൻറിൽനിന്ന് ഇടം നേടി. ആദ്യ 500 റാങ്കിനുള്ളിൽ 35 വിദ്യാർഥികളെയും 1000 റാങ്കിനുള്ളിൽ 80ഓളം വിദ്യാർഥികളും ബ്രില്യൻറിൽ പരിശീലനം നേടിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.