അടുത്ത അധ്യയനവർഷം ഐ.ഐ.ടികൾ നടത്തുന്ന ഫുൾടൈം എം.എസ്സി, മാസ്റ്റേഴ്സ് ഇൻ ഇക്കണോമിക്സ്, ജോയൻറ് എം.എസ്സി-പിഎച്ച്.ഡി, എം.എസ്സി, പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി, മറ്റു ബിരുദാനന്തര പ്രോഗ്രാമുകളിലേക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ നടത്തുന്ന ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് (ജാം-2021) ദേശീയതലത്തിൽ ഫെബ്രുവരി 14 ഞായറാഴ്ച നടക്കും. ഐ.ഐ.എസ്സി ബാംഗ്ലൂരാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ശാസ്ത്രവിഷയങ്ങളിൽ ബി.എസ്സി/ബി.എസ്/ബി.ഇ/ബി.ടെക്/ബി.എ/ബി.കോം (മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) മൊത്തം 55 ശതമാനം മാർക്കിൽ/5.5 cgpaയിൽ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 50%/5.0 cgpa) കുറയാതെ വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷ ഫീസ്: ഒറ്റ പേപ്പറിന് 1500 രൂപ, രണ്ട് പേപ്പറിന് 2100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് യഥാക്രമം 750 രൂപ, 1050 രൂപ എന്നിങ്ങനെ മതിയാകും.
വിശദവിവരങ്ങളടങ്ങിയ 'ജാം-2021' ഇൻഫർമേഷൻ ബ്രോഷർ http://jam.iisc.ac.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 15നകം അപേക്ഷിക്കണം. മെറിറ്റ് ലിസ്റ്റ് മാർച്ച് 20ന് പ്രസിദ്ധപ്പെടുത്തും. ജാം 2021 സ്കോർകാർഡ് മാർച്ച് 27 മുതൽ ജൂലൈ 31 വരെ ഡൗൺലോഡ് ചെയ്യാം. യോഗ്യത നേടുന്നവർ പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.