വി. ശിവൻകുട്ടി

എൻ.എ.എസ്​ മോഡൽ പരീക്ഷ: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നിലവാരം ശ​രാ​ശ​രി​ക്കും താ​ഴെ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന നാ​ഷ​ന​ൽ അ​ച്ചീ​വ്മെ​ന്റ് സ​ർ​വേ​ക്ക്​ (എ​ൻ.​എ.​എ​സ്) മു​ന്നോ​ടി​യാ​യു​ള്ള മോ​ഡ​ൽ പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം ശ​രാ​ശ​രി​ക്കും താ​ഴെ​യെ​ന്ന്​ ക​ണ​ക്കു​ക​ൾ. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്യു.​ഐ.​പി യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

മൂ​ന്ന്, ആ​റ്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ സ​യ​ൻ​സ്, ഗ​ണി​തം എ​ന്നി​വ​യി​ൽ പി​റ​കി​ലാ​ണെ​ന്ന്​​ മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തെ മു​ൻ​പ​ന്തി​യി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ഉ​ൾ​പ്പെ​ടെ ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​രീ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന്​ ​സം​ഘ​ട​ന​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്‌, എ​സ്.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്​​ട​ർ ഡോ.​ആ​ർ.​കെ. ജ​യ​പ്ര​കാ​ശ്, എ​സ്.​എ​സ്.​കെ ഡ​യ​റ​ക്ട​ർ ഡോ. ​സു​പ്രി​യ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Kerala students performed below the national average in NAS Model Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.