തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു. നാല് കാറ്റഗറിയിലായി ആകെ വിജയശതമാനം 27.12 ആണ്. പരീക്ഷയെഴുതിയ 72,229 പേരിൽ 19,588 പേർ ജയിച്ചു. കാറ്റഗറി ഒന്നിൽ 6653 പേരാണ് (33.74 ശതമാനം) ജയിച്ചത്. കാറ്റഗറി രണ്ടിൽ 4581 (30.95) പേരും കാറ്റഗറി മൂന്നിൽ 5849 പേരും (20.51) കാറ്റഗറി നാലിൽ 2505 (27.25) പേരും ജയിച്ചു. പരീക്ഷ ഫലം www.pareekshabhavan.gov.in, www.ktet.kerala.gov.inൽ. വിജയികൾ വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് പരീക്ഷ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ല വിദ്യാഭ്യാസ ഒാഫിസിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.