ലോകത്തെ ഏറ്റവും വിദ്യാസമ്പന്നരായ ആളുകളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യക്കും സുരക്ഷിതമായ ഒരിടമുണ്ട്. പട്ടികയിൽ ആധിപത്യം നേടിയത് കൂടുതലും യൂറോപ്യൻ രാജ്യങ്ങളാണ്. പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത് ദക്ഷിണ കൊറിയയാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഇന്ത്യയിൽ 25നും 34നുമിടയിൽ പ്രായമുള്ളവരിൽ 20 ശതമാനം ആളുകളും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ദക്ഷിണകൊറിയയിൽ ഇത് 69 ശതമാനമാണ്. കാനഡയാണ്(67ശതമാനം) ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ളത്. ജപ്പാൻ(65), അയർലൻഡ്(63), റഷ്യ(62), ലക്സംബർഗ്(60), ലിഥ്വാനിയ(58), യു.കെ(57), നെതർലൻഡ്സ്(56), നോർവെ(56) എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയത്.
ഇന്ത്യക്ക് 43ാം സ്ഥാനമാണുള്ളത്. 51 ശതമാനവുമായി യു.എസ് 15ാം സ്ഥാനത്തും 37ശതമാനവുമായി ജർമനി 33ാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.