പി.ജി. മെഡിക്കൽ 2024 പ്രവേശനം:റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

പി.ജി. മെഡിക്കൽ 2024 പ്രവേശനം:റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

 

തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തെ പി.ജി. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുളള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുളള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ 'P.G. Medical 2024 Candidate Portal' എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്‌ എന്നിവ നൽകി പ്രവേശിച്ച് 'Submit Bank Account Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 31 ന് വൈകിട്ട് 5 ന് മുൻപായി ഓൺലൈനായി സമർപ്പിക്കണം. 

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ് സൈറ്റിലെ വിജ്ഞാപനം കാണുക.  അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ തന്നെ സർക്കാരിലേക്ക് മുതൽക്കൂട്ടും. ഹെൽപ്പ് ലൈൻ നമ്പർ: 0471 - 2525300, 2332120, 2338487.

News Summary - PG Medical 2024 Admission: Students eligible for refund must submit bank account details online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.