കൊച്ചി: നടപ്പ് അധ്യയനവർഷം എം.ബി.ബി.എസ് കോഴ്സിലെ എൻ.ആർ.ഐ േക്വാട്ടയിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടിനൽകണമെന്ന് ഹൈകോടതി. അപേക്ഷ നൽകിയവർക്ക് രേഖകൾ അപ്ലോഡ് ചെയ്യാനും അപേക്ഷയിലെയും മറ്റും തെറ്റുകൾ തിരുത്താനും ഈ കാലയളവിൽ അവസരം നൽകണമെന്നും ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഒന്നാം അലോട്ട്മെൻറ് കഴിയുകയും രണ്ടാമത്തേതിെൻറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ എൻ.ആർ.ഐ േക്വാട്ട സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മൂന്നാം അലോട്ട്മെൻറിന് മുമ്പ് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകാനാണ് നിർദേശം.
കോവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ രേഖകൾ നിശ്ചിത സമയത്തിനകം സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും പലർക്കും ഇത് സാധ്യമാകാത്തതിനാൽ പകുതിയിലേറെ എൻ.ആർ.ഐ േക്വാട്ട സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും കാട്ടി അപേക്ഷകനായ കൊല്ലം ഏഴുകോൺ സ്വദേശി ജെറിൻ തോമസ് പണിക്കർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സമാനമായ ഒട്ടേറെ കേസുകൾ പരിഗണനക്കെത്തിയതായി ചൂണ്ടിക്കാട്ടിയ കോടതി രേഖകൾ സമർപ്പിക്കാൻ കുറേ കൂടി സമയം അനുവദിച്ച സാഹചര്യത്തിൽ എൻ.ആർ.ഐ സീറ്റുകളിലെ പ്രവേശനം ഏറക്കുറെ പൂർത്തിയായേക്കുമെന്ന് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ദരിദ്ര വിഭാഗക്കാരായ വിദ്യാർഥികൾക്ക് മാറ്റി വെക്കാനുള്ളതാണ് എൻ.ആർ.ഐ ഫീസിെൻറ ഒരു ഭാഗം. അതിനാൽ എല്ലാ എൻ.ആർ.ഐ സീറ്റുകളിലും പ്രവേശനം അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകാൻ നിർദേശിച്ചത്. രേഖകൾ അപ്േലാഡ് ചെയ്യാൻ അപേക്ഷകർക്ക് അവസരം ലഭിക്കും. മതിയായ രേഖകൾ അപ്േലാഡ് ചെയ്യാത്തതിെൻറ പേരിൽ പല തവണ അപേക്ഷ നിരസിച്ചവരെയടക്കം പരിഗണിക്കുന്നവിധം പ്രവേശന പരീക്ഷ കമീഷണർ ഇക്കാര്യത്തിന് വിപുലമായ പ്രചാരണം നൽകണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.