ന്യൂഡൽഹി: 2020-21 അക്കാദമിക വർഷത്തിൽ മെഡിക്കൽ പി.ജി. സീറ്റുകൾ വർധിപ്പിക്കാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുമതി നൽകി. എം.ഡി, എം.എസ് എന്നീ വിഭാഗങ്ങളിൽ 4807 സീറ്റുകളാണ് വർധിപ്പിക്കുക.
ഇതോടെ അടുത്ത വർഷം പി.ജി സീറ്റുകൾ 36,192 ആയി ഉയരുമെന്ന് മെഡിക്കൽ കൗൺസിൽ ഗവർണേഴ്സ് ബോർഡ് ചെയർമാനും നിതി ആയോഗ് അംഗവുമായ വി.കെ. പോൾ പറഞ്ഞു. ഇതോടെ അഞ്ചു വർഷത്തിനുള്ളിൽ മെഡിക്കൽ പി.ജി സീറ്റുകളുടെ എണ്ണം ഇരട്ടിയായി. 8000 ഡി.എൻ.ബി/ എഫ്.എൻ.ബി സീറ്റുകൾ അടക്കം മെഡിക്കൽ പി.ജി മേഖലയിൽ 44000 സീറ്റുകളാണ് ലഭ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.