തിരുവനന്തപുരം: മെഡിക്കൽ അഖിലേന്ത്യ ക്വോട്ടയിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ശേഷിച്ച 45 എം.ബി.ബി.എസ് സീറ്റുകൾ സ്റ്റേറ്റ് ക്വോട്ടയിലേക്ക് തിരികെ ലഭിച്ചു. സർക്കാർ ഡെൻറൽ കോളജുകളിലെ 39 ബി.ഡി.എസ് സീറ്റുകളും സ്റ്റേറ്റ് ക്വോട്ടയിലേക്ക് ലഭിച്ചു. ഇൗ സീറ്റുകൾ കൂടെ ചേർത്തായിരിക്കും വ്യാഴാഴ്ച രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക.
അഖിലേന്ത്യ ക്വോട്ടയിൽ രണ്ട് അലോട്ട്മെൻറിനുശേഷം ഒഴിവുള്ള സീറ്റുകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് തിരികെ നൽകുകയാണ് ചെയ്യുന്നത്. രാജ്യത്താകെ അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവ് വന്നതിനെതുടർന്ന് 2097 എം.ബി.ബി.ബി.എസ്/ ബി.ഡി.എസ് സീറ്റുകളാണ് സ്റ്റേറ്റ് ക്വോട്ടയിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി തിരികെ നൽകിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റ് ഒഴിവുള്ളത് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലാണ്; ഏഴ്. മറ്റ് മെഡിക്കൽ കോളജുകളിൽ അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകൾ: മഞ്ചേരി -അഞ്ച്, കണ്ണൂർ -നാല്, എറണാകുളം -നാല്, പാലക്കാട് -ആറ്, കോട്ടയം -മൂന്ന്, കോഴിക്കോട് -രണ്ട്, തൃശൂർ -അഞ്ച്, തിരുവനന്തപുരം -നാല്, ആലപ്പുഴ -അഞ്ച്. ബി.ഡി.എസ് സീറ്റൊഴിവ്: ആലപ്പുഴ -ഏഴ്, തൃശൂർ -ഏഴ്, കണ്ണൂർ -ഒമ്പത്, കോട്ടയം -ആറ്, കോഴിക്കോട് -അഞ്ച്, തിരുവനന്തപുരം -അഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.