ന്യൂനപക്ഷ സ്​കോളർഷിപ്​​: വിദഗ്​ധ പരിശോധനക്ക്​ നാലംഗ സമിതിയായി

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള സ്കോ​ള​ര്‍ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​കോ​ട​തി വി​ധി​യി​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക്​ സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യാ​യി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു, പൊ​ത​ു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​െൻറ ചു​മ​ത​ല​യു​ള്ള പൊ​തു​ഭ​ര​ണ വ​കു​പ്പ്​ സെ​ക്ര​ട്ട​റി കെ.​ആ​ർ.​ ജ്യോ​തി​ലാ​ൽ, ധ​ന​കാ​ര്യ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി രാ​ജ്​​കു​മാ​ർ സി​ങ്​ എ​ന്നി​വ​രാ​ണ്​ സ​മി​തി അം​ഗ​ങ്ങ​ൾ.

സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്നു. ആ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കാ​ത്ത രൂ​പ​ത്തി​ൽ സ്​​കോ​ള​ർ​ഷി​പ്​​ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മ​ു​യ​ർ​ന്നു. ഇ​ത്​ ന​ട​പ്പാ​ക്കാ​നു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ സ​മി​തി ത​യാ​റാ​ക്കും. ഇ​തി​നാ​യി സ​മി​തി വീ​ണ്ടും യോ​ഗം ചേ​രും.

പ്ര​ശ്​​ന​പ​രി​ഹാ​ര​മു​ൾ​പ്പെ​ടെ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കും. ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്​ ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ലം, കോ​ട​തി റ​ദ്ദാ​ക്കി​യ മൂ​ന്ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സ​മി​തി പ​രി​ശോ​ധി​ച്ചു. നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്​ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​ള്ള പ​ഠ​ന​ത്തി​ന്​ തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടൊ​പ്പം കോ​ട​തി​വി​ധി​യി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​യും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​യ​മ​വ​കു​പ്പ്, അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇൗ ​പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നു​ണ്ട്. മു​സ്​​ലിം പി​ന്നാ​ക്കാ​വ​സ്​​ഥ പ​ഠി​ച്ച സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ സ്​​കോ​ള​ർ​ഷി​പ്​​ പ​ദ്ധ​തി​ക​ളി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 80 ശ​ത​മാ​ന​വും ല​ത്തീ​ൻ, പ​രി​വ​ർ​ത്തി​ത ക്രൈ​സ്​​ത​വ​ർ​ക്ക്​ 20 ശ​ത​മാ​ന​വും നി​ശ്ച​യി​ച്ച അ​നു​പാ​തം ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​​തോ​ടെ​യാ​ണ്​ പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

Tags:    
News Summary - Minority Scholarship: Four members expert examination commitee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.