തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി.എസ്, ഐ.ഐ.എം.എസ്, ഐ.ഐ.ഐ.എസ്.സി, ഐ.എം.എസ്.സികളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2024-25 സാമ്പത്തിക വർഷം ഇവിടങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ല വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിക്കും. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യത പരീക്ഷയിൽ (ഡിഗ്രി/ ബി.ഇ/ ബി.ടെക്/ Pre-qualifying exam) 55 ശതമാനം മാർക്ക് നേടണം. ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ച് വർഷ ഐ.എം.എസ്സി വിദ്യാർഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപ വരെ എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്. 50 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് സ്കോളർഷിപ് തുക. മുൻ വർഷം സ്കോളർഷിപ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം -33 വിലാസത്തിൽ ഡിസംബർ അഞ്ചിനകം പൂർണമായ അപേക്ഷ ലഭ്യമാക്കണം. അപേക്ഷ േഫാറത്തിന്റെ മാതൃകയും യോഗ്യത മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.