ഏറെ വ്യത്യസ്തമായ, ഒട്ടേറെ സവിശേഷതകളുള്ള, കരിയറില്‍ ദീര്‍ഘകാല സ്വാധീനം ഉണ്ടായേക്കാവുന്ന ഫെലോഷിപ്പാണ് ലാമ്പ് അഥവാ ലെജിസ്ലേറ്റിവ് അസിസ്റ്റന്റ് ടു ദ മെംബര്‍ ഓഫ് പാര്‍ലമെന്‍റ്. ഏതെങ്കിലും ഒരു പാർലമെന്റംഗത്തിന്റെ കൂടെ അദ്ദേഹത്തിന്റെ മെന്റർ്‍ഷിപ്പില്‍ 10 - 11 മാസം ഈ ഫെലോഷിപ് ചെയ്യാം.
രാജ്യത്തിന്‍റെ നയപരവും വികസനാത്മകവുമായ വിഷയങ്ങളിൽ ഇടപെടുന്നവരും രാഷ്ട്രീയകാര്യ വിദഗ്ധരുമായ ആളുകളുമായി ഇടപെടാനും കാര്യങ്ങള്‍ പഠിക്കാനും അവസരമൊരുക്കുന്നു എന്നതാണ് ഈ ഫെലോഷിപ്പിന്റെ പ്രധാന ഗുണം.
എം.പിക്കുവേണ്ടി ആവശ്യമായ ഗവേഷണപഠനങ്ങളും വിവരശേഖരണവും നടത്തുക എന്നതാണ് ലാമ്പ് ഫെലോയുടെ പ്രധാന കര്‍ത്തവ്യം. എം.പി പ്രധാനമായും ഇടപെടുന്ന വിഷയങ്ങളില്‍ വിവരശേഖരണം നടത്തുകയും വിഷയങ്ങള്‍ പഠിച്ച് ആവശ്യമായ രേഖകള്‍ തയാറാക്കുകയും ലാമ്പ് ഫെലോയുടെ ഉത്തരവാദിത്തമാണ്.
എം.പിക്ക് ആവശ്യമായി വന്നേക്കാവുന്ന പത്രസമ്മേളനങ്ങള്‍, മീഡിയ പ്രോഗ്രാമുകള്‍, പത്രക്കുറിപ്പുകള്‍പോലുള്ളവക്കുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാനും ഫെലോ സഹായിക്കേണ്ടതാണ്.
ലെജിസ്ലേറ്റിവ് അസിസ്റ്റന്റ് എന്ന നിലക്ക് വളരെ വൈവിധ്യമാര്‍ന്ന പഠന ഗവേഷണ മേഖലകളാണ് ഫെലോക്ക് ഉള്ളത്. പ്രതിരോധം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സാമ്പത്തികകാര്യങ്ങള്‍, വിദേശകാര്യമേഖല എന്നിവയിലൊക്കെ ലാമ്പ് ഫെലോ ഗഹനമായി പഠിക്കേണ്ടതുണ്ട്.
നിയമനിര്‍മാണ സഭാ കാര്യങ്ങളിലെ ഗവേഷണം, വിവരങ്ങള്‍ ശേഖരിക്കലും അപഗ്രഥിക്കലും, പാര്‍ലമെന്റിൽ ഉന്നയിക്കാനായി ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍ തയാറാക്കൽ, സംവാദങ്ങള്‍ക്ക് വേണ്ടതായ വിവരങ്ങള്‍ ശേഖരിക്കുക, മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക,എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ ഫെലോ ഇടപെടേണ്ടതാണ്.
25 വയസ്സ് കവിയാത്ത, ചുരുങ്ങിയത് അംഗീകൃത ബിരുദം നേടിയ ആര്‍ക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാം. പ്രവൃത്തിപരിചയമോ, മാസ്റ്റര്‍ ഡിഗ്രിയോ നിര്‍ബന്ധമില്ല. ഫെലോഷിപ് കാലാവധി മുഴുവനും അതത് എം.പിമാരുടെ കീഴില്‍ അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതിനിടയില്‍ മറ്റ് കോഴ്സുകള്‍ക്ക് ചേരാന്‍ ആവില്ല. ജൂണ്‍ പകുതിയോടെ ഫെലോഷിപ് ആരംഭിക്കും.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ തുടങ്ങി അടുത്ത ബജറ്റ് സെഷനില്‍അവസാനിക്കുന്ന രീതിയിലാണ് ഫെലോഷിപ് കാലാവധി. പാര്‍ലമെന്റ് ചേരാത്ത സമയങ്ങളില്‍ ശില്പശാലകളും പരിശീലന പരിപാടികളും ഉണ്ടായിരിക്കും.
ഫെലോഷിപ്പിന്റെ ആദ്യമാസത്തില്‍തന്നെ ഭരണഘടന, ഇന്ത്യന്‍ സാമ്പത്തിക ക്രമം, പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ എന്നിവയെക്കുറിച്ച ആഴത്തിലുള്ള പരിശീലനം നല്‍കുന്നു എന്നതിനാല്‍ അപേക്ഷിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ആഴത്തിലുള്ള അറിവുകള്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്ല.
ഈ ഫെലോഷിപ് പൂര്‍ത്തിയാക്കിയ അധികപേരും ഹാര്‍വഡ്, യെല്‍, കൊളംബിയ, ഓക്സ്ഫര്‍ഡ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് പോലുള്ള അന്താരാഷ്ട്ര പ്രസിദ്ധങ്ങളായ സ്ഥാപനങ്ങളില്‍ ഉപരിപഠനം തുടരുന്നുണ്ട്. ഇന്ത്യയില്‍ ഐ.ഐ.എം, ഐ.എസ്.ബി, എക്സ് എല്‍.ആര്‍.ഐ, ജെ.എന്‍.യു പോലുള്ള സ്ഥാപനങ്ങളില്‍ തുടരുന്നവരുമുണ്ട്. നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ പിന്നീട് സിവില്‍ സര്‍വിസിലും ലോക ബാങ്ക് പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിലും വിദേശ എംബസികളിലും ജോലി ചെയ്യുന്നത് കാണാനാകും.
ഡിസംബര്‍ ഒന്നു മുതല്‍ ഈ വര്‍ഷത്തേക്കുള്ള അപേക്ഷ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്, ഡിസംബര്‍ 21 ആണ് അപേക്ഷിക്കാനുള്ള അവസാനദിവസം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ക്കൊപ്പം രണ്ടു ലേഖനങ്ങള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്.
ഒന്ന് ഒരു സ്റ്റേറ്റ്മെന്‍റ് ഓഫ് പര്‍പ്പസ് (എസ്.ഒ.പി) ആണ്. ഫെലോഷിപ്പിന് അപേക്ഷിക്കാനുള്ള അപേക്ഷകന്റെ സാധ്യതകളെയും യോഗ്യതകളെയും സമർഥിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരിക്കണം.
രണ്ടാമത്തേത് ഭരണസംബന്ധമായ നയനിലപാടുകള്‍ സ്വീകരിക്കുന്നതിലെ പ്രത്യാഘാതങ്ങള്‍ ഫലങ്ങള്‍ സാധ്യതകള്‍ മുതലായവ അപഗ്രഥിക്കുന്ന രീതിയിലുള്ളതാവണം.
ഇതു പരിശോധിച്ച് ആദ്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കും. പിന്നീട് അവര്‍ക്ക് 2025 ജനുവരി അഞ്ചിന് ഒരു ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കും. അതില്‍ വിജയിക്കുന്നവരെ പിന്നീട് അഭിമുഖത്തിന് വിളിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
മാസം രണ്ട് അവധിയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ലാമ്പ് ഫെലോഷിപ് നടത്തിപ്പിന്റെ ഉത്തരവാദിത്തമുള്ള പി.ആര്‍.എസ് ഏജന്‍സിയുടെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. ഈ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ് https://prsindia.org/lamp.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.