ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മദ്രാസ് നടത്തുന്ന ഓൺലൈൻ എം.ബി.എ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ പ്രോഗ്രാം പ്രവേശനത്തിന് സെപ്റ്റംബർ 19 വരെ അപേക്ഷകൾ സ്വീകരിക്കും. കാലാവധി രണ്ടുവർഷം (നാലു വർഷം വരെ നീളാം). ഫീസ് ഒമ്പത് ലക്ഷം രൂപ. 50 ശതമാനം വരെ സ്കോളർഷിപ് ലഭിക്കും.
ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദം/സി.എ/സി.എസ്/ഐ.സി.ഡബ്ല്യു.എ യോഗ്യതയും രണ്ടുവർഷത്തിൽ കുറയാതെ ഫുൾടൈം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://ntcpwc.iitm.ac.in/dmscmba സന്ദർശിക്കുക. അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും പ്രവേശന വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് 7021659509, 9820340418 എന്നീ മൊബൈൽ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
മാരിടൈം, സപ്ലൈ ചെയിൻ ബിസിനസ് വിഷയങ്ങൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷ്യൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ചെയിൻ അടക്കമുള്ള ഡിജിറ്റൽ ടെക്നോളജീസും പഠിപ്പിക്കും. കോർപറേറ്റ് കമ്പനികളുമായി സഹകരിച്ച് ലൈവ് പ്രോജക്ടുകളുമുണ്ടാവും. പഠിച്ചിറങ്ങുന്നവർക്ക് ആഗോള തൊഴിൽ സാധ്യതകളാണുള്ളത്.
എക്സിക്യൂട്ടിവ് എം.ബി.എ പ്രോഗ്രാം
ഐ.ഐ.ടി മദ്രാസ്, ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2025 ജനുവരിയിലാരംഭിക്കുന്ന രണ്ടുവർഷത്തെ എക്സിക്യൂട്ടിവ് എം.ബി.എ പ്രോഗ്രാമിലേക്ക് ഓൺലൈനായി ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കാണ് അവസരം.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും https://doms.iitm.ac.in/emba സന്ദർശിക്കുക. (ഫോൺ: 9840572328/044-22575558).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.