ന്യൂഡൽഹി: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിവേദനവുമായി ലക്ഷത്തിലധികം വിദ്യാർഥികൾ. ബോർഡ് പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം രണ്ടു ദിവസമായി ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
അതേസമയം, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൈകൊണ്ടിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്നുമാണ് സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ അധികൃതർ വിശദീകരിക്കുന്നത്.
'വിദ്യാർഥികൾ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു വരുത്താൻ വേണ്ട ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 40-50 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരീക്ഷ' - സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ പറഞ്ഞതായി പി.ടി.െഎ റിപ്പോർട്ട് ചെയ്തു.
പൊതു പരീക്ഷക്കായി നേരത്തെ നിശ്ചയിച്ച സമയക്രമം മാറ്റമില്ലാതെ തുടരുമെന്ന് സി.ഐ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടീവ് ജെറി ആരത്തൂൺ പറഞ്ഞു.
പരീക്ഷ മാറ്റിവെക്കുകയോ ഒാൺലൈനായി നടത്തുകയോ റദ്ദാക്കുകയോ വേണമെന്ന ആവശ്യവുമായാണ് നിവേദനക്കാർ രംഗത്തെത്തിയിട്ടുള്ളത്. ഇത്രയധികം കോവിഡ് കേസുകൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ വർഷം പരീക്ഷ മാറ്റിവെച്ചിരുന്നുവെന്നും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്നുമാണ് നിവേദനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.