'എം.ബി.ബി.എസ്​ കരിക്കുലത്തിൽ പാലിയേറ്റിവ്​ കെയർ ഉൾപ്പെടുത്തും'

തൃ​ശൂ​ർ: പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ (സാ​ന്ത്വ​ന ചി​കി​ത്സ) എ​ന്ന ശാ​സ്ത്ര​ശാ​ഖ​യെ എം.​ബി.​ബി.​എ​സ് ക​രി​ക്കു​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ‘പാ​ലി​യം ഇ​ന്ത്യ’​ ചെയർമാൻ ഡോ. ​എം.​ആ​ര്‍. രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ അ​ധ്യാ​പ​ക​രു​ടെ ദ്വി​ദി​ന ശി​ല്‍പ​ശാ​ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ജി​സ്ട്രാ​ര്‍ ഡോ. ​എ​സ്. ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​പ്പ​തോ​ളം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ര്‍ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​റു മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ‘പാ​ലി​യം ഇ​ന്ത്യ’​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ക്കു​ന്ന ഓ​ണ്‍ലൈ​ന്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന ദ്വി​ദി​ന സ​മാ​പ​ന പ​രി​പാ​ടി​ക്ക്​ ഡോ. ​എം.​എം. സു​നി​ല്‍ കു​മാ​ര്‍, ഡോ. ​ആ​ര്‍. സ​ജി​ത്ത് കു​മാ​ര്‍, ഡോ. ​ഗീ​ത ഗോ​വി​ന്ദ​രാ​ജ്, ഡോ. ​കെ.​എ​സ്. ഷാ​ജി, ഡോ. ​വി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Palliative care in MBBS curriculum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.