തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള നാല് ജില്ലകളിൽ അധിക ബാച്ചിനുള്ള സർക്കാർ നിയോഗിച്ച പ്രഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി ശിപാർശ ഇൗ വർഷം നടപ്പാകില്ല. സമിതി റിപ്പോർട്ടിലെ നിർദേശങ്ങൾ നന്നായി പഠിച്ചശേഷമേ നടപ്പാക്കാനാകൂവെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അധിക ബാച്ചിനുള്ള ശിപാർശ കമ്മിറ്റി നൽകിയത്. അധിക ബാച്ചുണ്ടാകില്ലെന്നും മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണം മാത്രമേ ഇത്തവണയുണ്ടാകൂവെന്നും നേരേത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മന്ത്രി പറഞ്ഞിരുന്നു.
മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയ ബാച്ചുകൾ സീറ്റ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് മാറ്റുന്നതിലും സർക്കാർ തീരുമാനം വൈകും. ഫലത്തിൽ സീറ്റ് ക്ഷാമം നേരിടുന്ന വടക്കൻജില്ലകളിൽ പ്ലസ് വൺ പ്രവേശനത്തിന് കുട്ടികൾ സീറ്റിനായി ഇത്തവണയും നെേട്ടാട്ടമോടേണ്ടി വരും.
കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ പ്രവേശനം സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ സർക്കാർ പരിശോധിക്കുന്നുണ്ട്. പ്രോസ്പെക്ടസ് അംഗീകരിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനം വന്നേക്കും.
കുട്ടികൾ കുറവാണെന്ന കാരണത്താൽ ഒരു സ്ഥലത്തുനിന്നും ബാച്ചുകൾ മാറ്റുന്നത് സമൂഹതല ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാനാകൂവെന്നാണ് മന്ത്രിയുടെ നിലപാട്. പെെട്ടന്ന് ബാച്ചുകൾ മാറ്റുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കും.
അതുകൊണ്ടുതന്നെ വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷം മാത്രമേ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. ബാച്ചിൽ 50 വിദ്യാർഥികളെന്നത് പെെട്ടന്ന് നടപ്പാക്കാൻ കഴിയില്ലെന്നും നിലവിലെ സ്ഥിതി തന്നെയാകും ഹയർ സെക്കൻഡറിയിൽ തുടരുകയെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.