പ്ലസ് വൺ: ഇഷ്ടപ്പെട്ട കോമ്പിനേഷൻ ലഭിക്കാത്തവർക്ക് അവസരമൊരുക്കും -മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ആദ്യഘട്ടത്തിൽ ഇഷ്ടപ്പെട്ട സ്കൂൾ കോമ്പിനേഷൻ ലഭിക്കാത്തവർക്ക് അതിനുള്ള അവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആഗ്രഹിക്കുന്ന സ്കൂളും വിഷയവും എല്ലാ വിദ്യാർഥികൾക്കും ലഭിച്ചിട്ടില്ല. ഈ മാസം 21ന് പ്ലസ് വൺ പ്രവേശനം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

അതിനു ശേഷം ഒഴിവുണ്ടെങ്കിൽ അപേക്ഷിക്കുന്ന അതാത് സ്കൂളുകൾക്ക് പ്രത്യേക അനുമതി നൽകും. സർക്കാർ സ്കൂളുകളിൽ 20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. ജൂലൈ അഞ്ചിനാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാംവർഷ ഹയർസെക്കൻഡറി/വി.എച്ച്.എസ്.സി ക്ലാസുകൾ ആരംഭിച്ചത്. പ്രവേശനത്തിനുള്ള മൂന്ന് അലോട്മെന്റുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ക്ലാസുകൾ തുടങ്ങിയത്. 

Tags:    
News Summary - Plus One Admission: Opportunity will be given to those who did not get the preferred combination - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.