Representational Image

പ്ലസ്​ വൺ അപേക്ഷ സമർപ്പണം തുടങ്ങി; ആദ്യദിനം അരലക്ഷത്തിലധികം അപേക്ഷ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ആ​ദ്യ​ദി​നം അ​ര​ല​ക്ഷം ക​വി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ്​​ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ച​ത്. രാ​ത്രി ഒ​മ്പ​ത്​ വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 69030 പേ​ർ അ​പേ​ക്ഷ ക​ൺ​ഫേം ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ർ പാ​ല​ക്കാ​ട്​ ​ ജി​ല്ല​യി​ൽ നി​ന്നാ​ണ്​- 7688 പേ​ർ. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്ന്​ 7005 പേ​രും അ​പേ​ക്ഷ​ക​രാ​യു​ണ്ട്​.

അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി 91620 പേ​ർ കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​ൻ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ ഒ​മ്പ​ത്​ വ​രെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം. 13ന്​ ​ട്ര​യ​ൽ അ​ലോ​ട്ട്​​​മെ​ന്‍റും 19ന്​ ​ഒ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ജി​ല്ല തി​രി​ച്ച്​:

തി​രു​വ​ന​ന്ത​പു​രം -6420, കൊ​ല്ലം- 6855, പ​ത്ത​നം​തി​ട്ട- 3079, ആ​ല​പ്പു​ഴ- 6782, കോ​ട്ട​യം- 3938, ഇ​ടു​ക്കി- 2256, എ​റ​ണാ​കു​ളം- 6111, തൃ​ശൂ​ർ- 4940, പാ​ല​ക്കാ​ട്​ -7688, മ​ല​പ്പു​റം- 7005, കോ​ഴി​ക്കോ​ട്​- 4656, വ​യ​നാ​ട്​- 1745, ക​ണ്ണൂ​ർ- 4530, കാ​സ​ർ​കോ​ട്-​ 3025.

Tags:    
News Summary - Plus One application submission started-More than half a million applications on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.