തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ നടപടി ഒക്ടോബർ 21ന് ശേഷം. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ച സമയം ഇൗ മാസം 21ന് പൂർത്തിയാകും. അപ്പോഴേക്കും രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തിയാകുകയും അവശേഷിക്കുന്ന സീറ്റുകളുടെ എണ്ണവും ലഭിക്കും.
ഇതുകൂടി പരിഗണിച്ച് എത്ര വിദ്യാർഥികൾ പുറത്തുനിൽക്കുന്നെന്ന പരിശോധന നടത്താനാണ് വിദ്യാഭ്യാസവകുപ്പിെൻറ ആലോചന. രണ്ടാം അലോട്ട്മെൻറിനുശേഷം ഒഴിവുള്ള സീറ്റുകളിേലക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ഇതിനായി അലോട്ട്മെൻറ് ലഭിക്കാതെ പുറത്തുനിൽക്കുന്ന വിദ്യാർഥികൾ അപേക്ഷ പുതുക്കിനൽകണം. േനരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഇൗ ഘട്ടത്തിൽ അപേക്ഷിക്കാനാകും. സപ്ലിമെൻററി അലോട്ട്മെൻറിന് ലഭിക്കുന്ന അപേക്ഷകളും ശേഷിക്കുന്ന സീറ്റുകളുംകൂടി പരിഗണിക്കുന്നതോടെ സീറ്റ് ക്ഷാമത്തിെൻറ നേർചിത്രം വ്യക്തമാകുമെന്നാണ് വിലയിരുത്തൽ. ഇതിനുശേഷം ആവശ്യമെങ്കിൽ സീറ്റിനായി നിർദേശങ്ങൾ സമർപ്പിക്കും.
നിലവിൽ മതിയായ കുട്ടികളില്ലാത്ത തെക്കൻ ജില്ലകളിലെ ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള മലബാറിലെ ജില്ലകളിലേക്ക് മാറ്റുന്നത് ഇൗ ഘട്ടത്തിൽ പരിശോധിക്കും. 2014 -15 വർഷത്തിൽ 40 സ്കൂളുകളിൽ അനുവദിച്ച 49 ബാച്ചുകളിൽ മതിയായ കുട്ടികളില്ലെന്ന് ഹയർസെക്കൻഡറി െഎ.സി.ടി സെൽ നേരത്തേതന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇൗ ബാച്ചുകൾ നിർത്തലാക്കി അത്രയും ബാച്ചുകൾ മലബാറിൽ അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു.
സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ െഗസ്റ്റ് അധ്യാപകരെ ഉപയോഗിച്ച് താൽക്കാലിക ബാച്ചുകൾ അനുവദിക്കണമെന്ന നിർദേശവും നേരത്തേ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, ധനവകുപ്പിെൻറ അനുമതി ലഭിച്ചില്ല. പുതിയ സാഹചര്യത്തിൽ താൽക്കാലിക ബാച്ചുകൾ എന്ന നിർദേശവും 21ന് ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് മുന്നോട്ടുവെച്ചേക്കും.
സീറ്റ് ലഭിക്കാത്തവരിൽ ഒരു വിഭാഗം മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനം നേടുന്നതോടെ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ എണ്ണം കുറയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ കണക്കുകൂട്ടൽ. എന്നിട്ടും സീറ്റില്ലാത്തവർക്ക് വേണ്ടിയായിരിക്കും ബാച്ചുകൾ മാറ്റുന്നതും താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതും പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.