പ്ലസ്​ വൺ രണ്ടാം അലോട്ട്മെൻറ്​ ലിസ്​റ്റ്​ ഇന്ന്

തിരുവനന്തപുരം: പ്ലസ്​ വൺ പ്രവേശനത്തി​െൻറ രണ്ടാം അലോട്ട്മെൻറ് ലിസ്​റ്റ്​ ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഒക്ടോബർ ഏഴിന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധമാണ് ലിസ്​റ്റ്​ പ്രസിദ്ധീകരിക്കുക. ആദ്യ ലിസ്​റ്റ്​ പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഒക്ടോബർ ഒന്നുമുതൽ ഒക്ടോബർ 21 വരെ കോവിഡ്-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.അലോട്ട്മെൻറ്​ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ അഡ്മിഷൻ engco @ www.admission.dge.kerala.gov.in 290 oomjoongloei "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ​ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെൻറ്​ ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽനിന്ന്​ ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററിലെ നിർദിഷ്​ട തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെൻറ്​ ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആഗസ്​റ്റ്​ 18 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ്​ ലെറ്റർ അലോട്ട്മെൻറ്​ ലഭിച്ച സ്കൂളിൽനിന്ന്​ പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെൻറ്​ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്മെൻറിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെൻറിൽ മാറ്റമൊന്നും ഇല്ലെങ്കിൽ സ്ഥിരപ്രവേശനം നേടണം. ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെൻറ്​ ലഭിച്ച വിദ്യാർഥികൾ അലോട്ട്മെൻറ്​ ലെറ്ററിലെ നിർദിഷ്​ടസമയത്ത് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്​ക്കാം. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസടയ്ക്കാം.

അലോട്ട്മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെൻററി അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. രണ്ടാം അലോട്ട്മെൻറിനോടൊപ്പം സ്​പോർട്സ് ​േക്വാട്ട രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള അഡ്മിഷൻ, കമ്യൂണിറ്റി ​േക്വാട്ട അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ വിവിധ ​േക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ​േക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെൻറിനുശേഷം സപ്ലിമെൻററി അലോട്ട്മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ്​ ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം.

മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ്​ ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം. സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്പോർട്സ് ​േക്വാട്ട അലോട്ട്മെൻറ് റിസൽട്ടും ഒക്ടോബർ ഏഴിന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ്​ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ ഒക്ടോബർ ഒന്നുമുതൽ ഒക്ടോബർ 12 വരെ ആയിരിക്കും.

Tags:    
News Summary - Plus One second allotment list today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.