തിരുവനന്തപുരം: പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂൺ ആദ്യം ആരംഭിക്കും. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കാനാണ് ലക്ഷ്യം. പ്രോസ്പെക്ടസിന് സർക്കാർ അംഗീകാരമായാൽ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞവർഷം ആഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത്.
ഇത്തവണ നേരേത്ത ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയനദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാൽ പ്രവേശന നടപടികൾ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.