പോണ്ടിച്ചേരി സർവകലാശാലയിൽ എം.ബി.എ, എം.കോം, എം.എ വിദൂര പഠനം

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റ് 2024-25 അധ്യയനവർഷം വിവിധ കോഴ്സുകളിൽ ആഗസ്റ്റ് 31 വരെ ഓൺലൈൻ പ്രവേശനം നൽകുന്നു. അഖിലേന്ത്യ സാ​ങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയും യു.ജി.സി ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെയും അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്. പഠന സാമഗ്രികൾ ലഭിക്കും. സമ്പർക്ക ക്ലാസുകളുണ്ടാവും. കോഴ്സുകൾ: എം.ബി.എ-രണ്ടു വർഷം, സ്​പെഷലൈ​സേഷനുകൾ-ഫിനാൻസ്, മാർക്കറ്റിങ്, ഇന്റർനാഷനൽ ബിസിനസ്, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ജനറൽ ടൂറിസം. യോഗ്യത: ബിരുദം. മൊത്തം കോഴ്സ് ഫീസ് 40,000 രൂപ. എം.ബി.എ-ഹോസ്പിറ്റൽ മാനേജ്മെന്റ്, രണ്ടു വർഷം, യോഗ്യത: എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.ഫാം/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.എസ്.എം.എസ്/ബി.യു.എം.എസ്/ബി.എസ്.സി നഴ്സിങ്/ഫിസിയോ തെറപ്പി, ബയോ എൻജിനീയറിങ്, ബയോ സയൻസസ് ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും രണ്ടു വർഷത്തെ ആശുപത്രി പ്രവൃത്തി പരിചയവും. മൊത്തം കോഴ്സ് ഫീസ് 75,500 രൂപ. എം.എ-ഇംഗ്ലീഷ് (സോഷ്യോളജി (ഹിന്ദി). രണ്ടു വർഷം, യോഗ്യത: ബിരുദം. ഫീസ് 11,425 രൂപ. (ഭിന്നശേഷിക്കാർക്ക് ട്യൂഷൻ ഫീസിൽ 100 ശതമാനവും പ്രതിരോധ സേനാ ജീവനക്കാർ, വിധവകൾ, ട്രാൻസ്ജെൻഡറുകൾ മുതലായ വിഭാഗങ്ങൾക്ക് 50 ശതമാനവും സൗജന്യം).

എം.കോം (ഫിനാൻസ്), രണ്ടു വർഷം, യോഗ്യത: ബി.കോം/ബി.ബി.എ/ബി.സി.എസ്/ബി.ബി.എം/ബി.എ ഇക്കണോമിക്സ് മുതലായവ. ഫീസ്: 11,425, മുകളിൽ പറഞ്ഞിട്ടുള്ള വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസിൽ ഇളവുണ്ട്.

ബി.എ (ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്,​ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ) 3 വർഷം, യോഗ്യത: പ്ലസ്ടു/തത്തുല്യം, ഫീസ് 9,975 രൂപ.

ബി.കോം, ബി.ബി.എ-3 വർഷം. യോഗ്യത: പ്ലസ്ടു തത്തുല്യം, ഫീസ്: 9,975 രൂപ.

പ്രവേശന വിവരങ്ങൾക്ക് https://dde.pondiuni.edu.in, ഫോൺ: 0413-2654439/441/445. ഇ-മെയിൽ: ddehelpdesk@pondiuni.ac.in.

Tags:    
News Summary - Pondicherry University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.