പാദവാർഷിക പരീക്ഷ സെപ്റ്റംബർ മൂന്ന്​ മുതൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്‌​ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ൽ പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ മൂ​ന്ന്​ മു​ത​ൽ 12 വ​രെ ന​ട​ക്കും. മു​സ്​​ലിം ക​ല​ണ്ട​ർ പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കും ടൈം​ടേ​ബി​ൾ ബാ​ധ​ക​മാ​ണ്‌. ഓ​ണാ​വ​ധി 13 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ങ്കി​ലും പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചാ​ൽ അ​ന്ന​ത്തെ പ​രീ​ക്ഷ 13ന് ​ന​ട​ത്തേ​ണ്ട​താ​ണെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്‌ പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സെ​പ്റ്റം​ബ​ർ മൂ​ന്നി​നും എ​ൽ.​പി, യു.​പി വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ല​സ്‌ ടു​വി​നും നാ​ലി​നു​മാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. ഹൈ​സ്‌​കൂ​ൾ വ​രെ രാ​വി​ലെ 10 മു​ത​ല്‍ 12.15 വ​രെ​യും ഉ​ച്ച​ക്ക് 1.30 മു​ത​ല്‍ 3.45 വ​രെ​യു​മാ​ണ് പ​രീ​ക്ഷ. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് പ​രീ​ക്ഷ ര​ണ്ട്​ മു​ത​ല്‍ 4.15 വ​രെ ആ​യി​രി​ക്കും. പ്ല​സ്‌ ടു​വി​ന്‌ രാ​വി​ലെ 9.30നും ​ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള പ​രീ​ക്ഷ 1.30നു​മാ​ണ്‌ ആ​രം​ഭി​ക്കു​ക. 15 മി​നി​റ്റ്​ കൂ​ൾ ഓ​ഫ് ടൈം ​ആ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Quarterly exam to be start on sep 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.