തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, ഫാർമസി, അഗ്രികൾചർ, ഫോറസ്ട്രി ഫിഷറീസ്, വെറ്ററിനറി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് ബി.ടെക് ബയോടെക്നോളജി, കാർഷിക സർവകലാശാല കോഴ്സുകൾ എന്നിവയിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടി ഞായറാഴ്ച ആരംഭിക്കും. പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യം അഞ്ചിന് വൈകുന്നരം അഞ്ചുവരെ www.cee.kerala.gov.inൽ ലഭ്യമാകും. ഏഴിന് താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in. ഫോൺ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.