തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് പരീക്ഷസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്ലറ്റ്, ചോക്ലറ്റ്, പഴങ്ങൾ, സ്നാക്സ്, വെള്ളം തുടങ്ങിയവ കൈവശം വെക്കാൻ അനുമതി നൽകി ഉത്തരവായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് ഈ സൗകര്യം ലഭിക്കും. പ്രമേഹബാധിതരാണെന്ന സർട്ടിഫിക്കറ്റിന്റെയോ മെഡിക്കൽ രേഖയുടെയോ അടിസ്ഥാനത്തിലാണ് അനുമതി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.