തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആഗസ്റ്റ് ആദ്യവാരത്തിൽ തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 50 ശതമാനത്തിലധികം സംവരണം പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമവിദഗ്ദരുമായി സർക്കാർ തലത്തിൽ ആലോചനകൾ നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം പത്ത് ശതമാനം മുന്നാക്ക സംവരണം നിലവിൽവന്നതോെട പ്ലസ് വൺ പ്രവേശനത്തിന് സംവരണ സീറ്റുകളുടെ വിഹിതം 58 ശതമാനമായി ഉയർന്നിരുന്നു.
മറാത്ത കേസിലാണ് സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ആവർത്തിച്ചത്. ജൂലൈ അവസാനവാരത്തിൽ പ്രവേശന നടപടികൾ തുടങ്ങാനിരുന്നതായിരുന്നെങ്കിലും നിയമക്കുരുക്കിലായതോടെ ആഗസ്റ്റ് ആദ്യത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.