പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ (സി.സി.എസ്.എസ്-പി.ജി) എം.എ / എം.എസ് സി / എം.കോം / എം.ബി.എ / എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ / മാസ്റ്റര്‍ ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് / എം.സി.ജെ / എം.ടി.എ / എം.എസ് സി ഫോറന്‍സിക് സയന്‍സ് (2020 പ്രവേശനം മുതല്‍), എം.എസ് സി റേഡിയേഷന് ഫിസിക്സ് / എം.എസ് സി ഫിസിക്സ് (നാനോസയന്‍സ്) / എം.എസ് സി കെമിസ്ട്രി (നാനോസയന്‍സ്) (2022 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 29 മുതല്‍ ലഭ്യമാകും.
പരീക്ഷ
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ബി.ടെക് (2015 മുതല്‍ 2018 വരെ പ്രവേശനം) ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി ഒമ്പത്, 12, 20 തീയതികളില്‍ തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ / എം.എസ് സി / എം.കോം / എം.എസ്.ഡബ്ല്യു. (സി.ബി.സി.എസ്.എസ്-പി.ജി 2019 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 19 ന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ഓഡിറ്റ് കോഴ്സ് സംശയ നിവാരണം
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2022 പ്രവേശനം (സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ) വിദ്യാർഥികള്‍ക്കായി ജനുവരി 31 മുതല്‍ നടക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ യു.ജി ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ, 2019 ആൻഡ് 2021 പ്രവേശനം (സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ) വിദ്യാർഥികള്‍ക്കായി ഫെബ്രുവരി അഞ്ച് മുതല്‍ നടക്കുന്ന ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ യു.ജി ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് നാലിന് തുടങ്ങുന്ന ആരോഗ്യ സർവകലാശാല ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി സപ്ലിമെന്ററി, അഞ്ചിന് തുടങ്ങുന്ന രണ്ടാം വർഷ എം.എച്ച്.എ ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്ക് ജനുവരി 27 മുതൽ ഫെബ്രുവരി 13 വരെയും ഫൈനോടെ ഫെബ്രുവരി 16 വരെയും സൂപ്പർ ഫൈനോടെ ഫെബ്രുവരി 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി 26ന് തുടങ്ങുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷനല്‍ തെറപ്പി ഡിഗ്രി സപ്ലിമെന്ററി (2020 സ്കീം) പരീക്ഷക്ക് ജനുവരി 27 മുതൽ ഫെബ്രുവരി 12 വരെയും ഫൈനോടെ 14 വരെയും സൂപ്പർ ഫൈനോടെ 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബ്ൾ
29ന് തുടങ്ങുന്ന മൂന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ഒന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലി (2012 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബ്ൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.