ബി.ടെക് പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയില്‍ 2024 -2025 വര്‍ഷത്തെ അഡ്മിഷന് ഹെല്പ് ഡെസ്ക് തുടങ്ങി.
കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെൽപ് ഡെസ്ക്. കീം എക്സാം എഴുതാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടാകും. ഫോൺ: 9567172591.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എം.എ ഉർദു (സി.സി.എസ്.എസ് 2021 & 2022 പ്രവേശനം) നവംബര്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി (2010 മുതല്‍ 2014 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ എം.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2023 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
ഏഴാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി നവംബര്‍ 2022, ഏപ്രില്‍ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മേയ് ഒമ്പതിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് ഏപ്രിൽ ആറ് മുതൽ 19 വരെയും പിഴയോടെ 20 വരെയും അധിക പിഴയോടെ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് 13ന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -I സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ഏപ്രിൽ എട്ട് മുതൽ 18 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബ്ൾ
ഏപ്രിൽ രണ്ടിന് തുടങ്ങുന്ന രണ്ട്, നാല് വർഷ ബി.എസ്സി നഴ്സിങ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, ഏപ്രിൽ മൂന്നിന് തുടങ്ങുന്ന ഒന്ന്, മൂന്ന് വർഷ ബി.എസ്സി നഴ്സിങ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈം ടേബ്ൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ രണ്ടിന് തുടങ്ങുന്ന ഒന്ന്, നാല് വർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2020 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, നാലാം വർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2020 സ്കീം) പ്രാക്ടിക്കൽ, ഏപ്രിൽ നാലിന് തുടങ്ങുന്ന മൂന്നാം വർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2020 സ്കീം) പ്രാക്ടിക്കൽ, ഏപ്രിൽ എട്ടിന് തുടങ്ങുന്ന രണ്ടാം വർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2020 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ഫെബ്രുവരിയിൽ നടന്ന മൂന്നാം വർഷ ബി.സി.വി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും സോഫ്റ്റ് കോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ മൂന്നിനകം അപേക്ഷിക്കണം.
ജനുവരിയിൽ നടന്ന രണ്ടാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും സോഫ്റ്റ് കോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ മൂന്നിനകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.