പരീക്ഷ റദ്ദാക്കി
കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പില്‍ ജൂണ്‍ ഏഴിന് നടത്തിയ നാലാം സെമസ്റ്റര്‍ എം. എസ് സി മാത്തമാറ്റിക്സ് (CCSS - PG 2022 പ്രവേശനം മാത്രം) MAT4E26 - Graph Theory (QP Code - D 101807) പേപ്പര്‍ ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പിന്നീട് നടത്തും.
പരീക്ഷ അപേക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍എല്‍.ബി ഓണേഴ്സ് (2019 പ്രവേശനം മാത്രം) മേയ് 2024 സേ പരീക്ഷകള്‍ക്ക് (പ്രാക്ടിക്കല്‍ പേപ്പറും ഇന്റേണല്‍ അസസ്മെന്റും ഒഴികെ) പിഴ കൂടാതെ 15 വരെയും 190 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നാം വര്‍ഷ ബാച്ലര് ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് (2019 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കായുള്ള സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂലൈ 11ന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്.
എല്ലാ അവസരങ്ങളും നഷ്ടമായ അവസാന വര്‍ഷ (2007 മുതല്‍ 2009 വരെ പ്രവേശനം) ബി.ഡി.എസ് വിദ്യാര്‍ഥികള്‍ക്കായുള്ള പാര്‍ട്ട് 1 & പാര്‍ട്ട് 2 സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22ന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് (CBCSS) നവംബര്‍ 2023, നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് ജിയോളജി, എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഫോറന്‍സിക് സയന്‍സ് പിഎച്ച്.ഡി പ്രവേശനം
ഫോറന്‍സിക് സയന്‍സ് പഠനവകുപ്പില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. സൈബര്‍/ഡിജിറ്റല്‍ ഫോറന്‍സിക് എന്നതാണ് സ്പെഷലൈസേഷന്. അപേക്ഷകര്‍ ബയോഡേറ്റയും മതിയായ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ജൂലൈ 19ന് വൈകീട്ട് അഞ്ചിനു മുമ്പായി forensichod@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. ഡോ. ലജിഷ് വി.എല്‍ (സൂപ്പര്‍വൈസര്‍) ഫോണ്‍: 9495793094. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
എം.എസ് സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി: എന്‍.ആര്.ഐ ക്വോട്ട
സ്കൂള്‍ ഓഫ് ഹെൽത്ത് സയന്‍സിലെ സ്വാശ്രയ എം.എസ് സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി കോഴ്സിലെ എന്‍.ആര്.ഐ ക്വോട്ട (ആറ് സീറ്റ്) പ്രവേശനത്തിന് ആഗ്രഹിക്കുന്ന ബി.എസ് സി ഫുഡ് സയന്‍സ്/ബി.വോക്. ഫുഡ് സയന്‍സ് കോഴ്സ് പാസായ വിദ്യാര്‍ഥികള്‍ ജൂലൈ 19ന് അഞ്ചിനു മുമ്പായി പഠനവകുപ്പില്‍ നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയില്‍ വഴിയോ ചുവടെ പറയുന്ന യോഗ്യതാ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണം. പാസ്പോര്‍ട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ട്, അസ്സല് ചലാന്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദ മാര്‍ക്ക് ലിസ്റ്റ് / സര്‍ട്ടിഫിക്കറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345, 8089841996.
പഠനവകുപ്പുകളിലെ പി.ജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അലോട്ട്മെന്റ് മെമ്മോ ഇ-മെയില്‍ വഴി ലഭിച്ചവര്‍ നിര്‍ദേശിച്ച സമയക്രമം പാലിച്ച് ജൂലൈ ഒമ്പതിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് രേഖകള്‍ സഹിതം ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. https://admission.uoc.ac.in/. ഫോണ്‍: 0494 2407428, 8547668852.
പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം ജൂലൈ 10ന് രാവിലെ 10.30ന് പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.
വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ 2024-2025ലേക്കുള്ള പി.ജി പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ എട്ടിന് നടക്കും. യോഗ്യരായവര്‍ക്ക് പ്രവേശന മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 10.30ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 8848620035, 9497785313.
ഇ.എം.എസ് ചെയറില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് ചെയര്‍ ഫോര്‍ മാര്‍ക്സിയന്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചില്‍ മാര്‍ക്സിയന്‍ ക്ലാസിക്കുകളെക്കുറിച്ച് മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫീസ് 2500 രൂപ. നിശ്ചിത ഫീസ് സഹിതം അപേക്ഷകള്‍ ജൂലൈ 20നകം ലഭിക്കണം. സിലബസ്, അപേക്ഷഫോറം, അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ https://emschair.uoc.ac.in/. ഫോണ്‍: 9447394721, ഇ-മെയില്‍: emschair@gmail.com.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രോസസിങ് ടെക്നോളജി (2023 ബാച്ച് ) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ടിന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് അസ്മാബി കോളജ് വെമ്പല്ലൂര്‍.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. റീട്ടെയില്‍ മാനേജ്മെന്റ്, പ്രഫഷനല്‍ അക്കൗണ്ടിങ് ആൻഡ് ട്രാന്സാക്ഷന് (2023 ബാച്ച് ) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ടിന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് കെ.വി.എം. കോളജ് വളാഞ്ചേരി, ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി. വിശദ സമയക്രമം വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.