എം.എ ഹിസ്റ്ററി പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ചരിത്രപഠനവിഭാഗത്തില്‍ എം.എ ഹിസ്റ്ററി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10ന് നടക്കും. പ്രവേശനത്തിന് അര്‍ഹരായവരുടെ പേരുവിവരം ചരിത്രപഠനവിഭാഗം വെബ്സൈറ്റില്‍. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചരിത്രപഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407256.
ബി.എഡ് അലോട്ട്മെന്റ്
സര്‍വകലാശാലയുടെ 2024-25 അധ്യയനവര്‍ഷത്തെ ഏകജാലക സംവിധാനം വഴിയുള്ള ബി.എഡ് പ്രവേശനത്തിന്റെ (കോമേഴ്സ് ഓപ്ഷന് ഒഴികെ) ഒന്നാം അലോട്ട്മെന്റും ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയേര്‍ഡ്/ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് (എസ്.സി/എസ്.ടി/ഒ.ഇ.സി - 135 രൂപ, മറ്റുള്ളവര്‍ - 540 രൂപ) 10ന് വൈകീട്ട് നാലിനകം അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം.
അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയത്തിനകം മാന്‍ഡേറ്ററി ഫീസടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർക്ക് ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കാൻ 10ന് വൈകീട്ട് നാലു വരെ സൗകര്യമുണ്ടാകും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ (admission.uoc.ac.in).
എം.ബി.എ പ്രവേശനം: ഗ്രൂപ് ഡിസ്കഷന്, പേഴ്സനല്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പിലേക്കും സര്‍വകലാശാലയുടെ ആറ് എസ്.എം.എസ് സെന്ററുകളിലേക്കുമുള്ള 2024-2025 അധ്യയനവര്‍ഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് റോള്‍ നമ്പര്‍ അനുസരിച്ച് ഗ്രൂപ് ഡിസ്കഷനും പേഴ്സനല്‍ ഇന്റര്‍വ്യൂവും കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പില്‍ നടത്തും. അര്‍ഹരായവരുടെ പട്ടിക സര്‍വകലാശാല വെബ്സൈറ്റില്‍ (https://www.uoc.ac.in/).
വൈവ
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വിദ്യാര്‍ഥികള്‍ക്കുള്ള നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.ബി.സി.എസ്.എസ്-സി.ഡി.ഒ.ഇ) ഏപ്രില്‍ 2024 വൈവ ജൂലൈ ഒമ്പത്, 12 തീയതികളില്‍ നടക്കും. കേന്ദ്രം: കോഴിക്കോട് ഗുരുവായൂരപ്പന് കോളജ്, സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസ്.
ജൂലൈ 22ന് നടത്താന്‍ നിശ്ചയിച്ച സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വിദ്യാര്‍ഥികൾക്കുള്ള നാലാം സെമസ്റ്റര്‍ എം.എ മലയാളം (സി.ബി.സി.എസ്.എസ്-സി.ഡി.ഒ.ഇ) ഏപ്രില്‍ 2024 വൈവ ജൂലൈ 23ന് നടത്തും. കേന്ദ്രം: കോഴിക്കോട് ഗുരുവായൂരപ്പന് കോളജ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2024 പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വൈവയും 18, 19 തീയതികളില്‍ നടക്കും.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി ഓണേഴ്സ്, മൂന്നു വര്‍ഷ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി (2023 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബ്ള്‍ ഡിഗ്രി ബി.കോം എല്‍എല്‍.ബി ഓണേഴ്സ് (2023 പ്രവേശനം) ഒക്ടോബര്‍ 2023 റെഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 19 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി കെമിസ്ട്രി, എം.എസ് സി ബയോകെമിസ്ട്രി, എം.എസ് സി പോളിമര്‍ കെമിസ്ട്രി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ എട്ടിന് തൃശൂര്‍ മാള കാര്‍മല്‍ കോളജില്‍ നടക്കും. സമയക്രമം വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.