ബിരുദ പ്രവേശനം മൂന്നാം അലോട്ട്മെന്റ്
തേഞ്ഞിപ്പലം: 2024-2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തശേഷം ജൂലൈ 11ന് ഉച്ചക്ക് മൂന്നിനു മുമ്പ് കോളജിൽ ഹാജരായി സ്ഥിര പ്രവേശനം നേടണം. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാന്‍ഡേറ്ററി ഫീസടച്ചശേഷമാണ് പ്രവേശനം നേടേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവർ അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും വീണ്ടും ഫീസടക്കേണ്ടതില്ല. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളജിൽനിന്ന് നിര്‍ബന്ധമായും വിടുതല്‍ വാങ്ങി മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളജില്‍ പ്രവേശനം നേടണം. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 11ന് ഉച്ചക്ക് മൂന്നിന് മുമ്പ് ഹയര്‍ ഓപ്ഷന് റദ്ദാക്കണം.
എം.എ എപിഗ്രഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി പ്രവേശന പരീക്ഷ ഒഴിവാക്കി
സര്‍വകലാശാല പഠന വകുപ്പിലെ എം.എ എപിഗ്രഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാം പ്രവേശന പരീക്ഷ ഒഴിവാക്കി. യോഗ്യത പരീക്ഷയുടെ മാര്‍ക്ക് അനുസരിച്ച് തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷ സമർപ്പിച്ചവർ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് grandhappura@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂലൈ 12ന് ഉച്ചക്ക് മൂന്നിന് മുമ്പ് അയക്കണം. ഫോൺ: 0494 2407608.
പി.ജി പ്രവേശനം
സർവകലാശാല വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി പ്രവേശനത്തിന് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം 12ന് നടക്കും. പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ രാവിലെ 10.30ന് ഹാജരാകണം. ഫോൺ: 8848620035, 9497785313.
പുനഃപരീക്ഷ
സർവകലാശാല പഠനവകുപ്പുകളിലെ (സി.സി.എസ്.എസ്-പി.ജി 2022 പ്രവേശനം മാത്രം) നാലാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് ഗ്രാഫ് തിയറി പേപ്പർ, എം.എ. ഇക്കണോമിക്സ് ഇന്ത്യൻ ഫൈനാൻഷ്യൽ സിസ്റ്റം പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ ജൂലൈ 18ന് നടത്തും.
പരീക്ഷ
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (സി.സി.എസ്.എസ്- പി.ജി 2022 പ്രവേശനം) എം.എസ്.സി അപ്ലൈഡ് സൈക്കോളജി, സൈക്കോളജി ഓഫ് ജൻഡർ പേപ്പർ ഏപ്രിൽ 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 18ന് നടത്തും. ഒന്നാം സെമസ്റ്റർ വിവിധ എം.വോക് നവംബർ 2022, നവംബർ 2023 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 31ന് തുടങ്ങും.
പരീക്ഷ ഫലം
ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) വിവിധ ഇന്റഗ്രേറ്റഡ് പി.ജി (2021 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2020 പ്രവേശനം മാത്രം) നവംബർ 2022 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സ് (2023 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 15ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് പൊന്നാനി കോളജ്, എം.ഇ.എസ് കല്ലടി കോളജ്.
നാലാം സെമസ്റ്റർ ബി.വോക് ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് (2022 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 11ന് തുടങ്ങും. കേന്ദ്രം: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ്.
പുനർമൂല്യനിർണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് & സി.യു.സി.സി.ബി.സി.എസ്.എസ്-യു.ജി) ബി.കോം, ബി.ബി.എ നവംബർ 2023 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ജി അപേക്ഷയിലെ തെറ്റ് തിരുത്താം
കണ്ണൂർ: സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ. /എയ്ഡഡ് /ഗവ. എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് /സെൽഫ് ഫൈനാൻസിങ്) പി.ജി പ്രവേശനത്തിന്റെ അപേക്ഷയിലെ തെറ്റുകൾ 18വരെ തിരുത്താം.
പി.ജി റാങ്ക് ലിസ്റ്റ്
സർവകലാശാല പഠന വകുപ്പുകളിലെ /സെന്ററുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് നടത്തിയ എൻട്രൻസ് പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.