സര്‍വകലാശാല വാർത്തകൾ

കാലിക്കറ്റ്

എം.​ബി.​എ (ഫു​ള്‍ ടൈം/​പാ​ർ​ട്ട് ടൈം) ​പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ര്‍വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍ (ഫു​ള്‍ടൈം/​പാ​ർ​ട്ട് ടൈം), ​സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ (ഓ​ട്ടോ​ണ​മ​സ് ഒ​ഴി​കെ) എ​ന്നി​വ​യി​ല്‍ 2024ലെ ​എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന്, കെ.​എം.​എ.​ടി 2024- സെ​ഷ​ൻ 2 യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്ക് ഉ​ള്‍പ്പെ​ടെ, ജൂ​ലൈ 20ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ലേ​റ്റ് ഫീ​യോ​ടെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. https://admission.uoc.ac.in/. ഫോ​ണ്‍ : 0494 2407017, 2407016, 2660600.

എ​ന്‍.​എ​സ്.​എ​സ് ഗ്രേ​സ് മാ​ര്‍ക്ക് സ​മ​ര്‍പ്പ​ണം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2021 പ്ര​വേ​ശ​നം ബി.​വോ​ക്. (സി.​ബി.​സി.​എ​സ്.​എ​സ് -വി-​യു.​ജി) പ്രോ​ഗ്രാ​മി​ലെ എ​ന്‍.​എ​സ്.​എ​സ് വ​ള​ന്റി​യ​ര്‍മാ​ര്‍ക്ക് സ്റ്റു​ഡ​ന്റ്സ് പോ​ര്‍ട്ട​ലി​ലെ ഗ്രേ​സ് മാ​ര്‍ക്ക് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം മു​ഖേ​ന ജൂ​ലൈ 29 വ​രെ എ​ന്‍.​എ​സ്.​എ​സ് ഗ്രേ​സ് മാ​ര്‍ക്ക് സ​മ​ര്‍പ്പി​ക്കാം. ലി​ങ്ക് 19 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ അ​പേ​ക്ഷ

ബി.​കോം. എ​ല്‍എ​ല്‍.​ബി. ഹോ​ണേ​ഴ്സ് മാ​ര്‍ച്ച് 2024 എ​ട്ടാം സെ​മ​സ്റ്റ​ര്‍ (2020 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍, ആ​റാം സെ​മ​സ്റ്റ​ര്‍ (2020, 2021 പ്ര​വേ​ശ​നം), റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി, നാ​ലാം സെ​മ​സ്റ്റ​ര്‍ (2022 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2021, 2022 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി, മാ​ര്‍ച്ച് 2023 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2020 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ 31 വ​രെ​ അ​പേ​ക്ഷി​ക്കാം.

വൈ​വ

വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ. ഫി​ലോ​സ​ഫി (എ​സ്.​ഡി.​ഇ-​സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2024 വൈ​വ ജൂ​ലൈ 24ന് ​ന​ട​ക്കും. കേ​ന്ദ്രം: ഫി​ലോ​സ​ഫി പ​ഠ​ന വ​കു​പ്പ്, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് (2020 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ജൂ​ലൈ 24ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

ആരോഗ്യ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ (2014, 2016 സ്കീ​മു​ക​ൾ ) ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. www.kuhs.ac.inൽ ​ല​ഭ്യ​മാ​ണ്.

ര​ണ്ടാം വ​ർ​ഷ ബി.​സി.​വി.​ടി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ (2014 സ്‌​കീം) ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​ഫാം (ആ​യു​ർ​വേ​ദ), ബി.​എ​സ്‌ സി ​ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ www.kuhs.ac.inൽ ​ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ അ​പേ​ക്ഷ

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം.​ഡി ബി​രു​ദ പ​രീ​ക്ഷ​ക്ക് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്റ​റി) ആ​ഗ​സ്റ്റ് 12 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എം.ജി

ബി.എഡ് മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളി​ലെ ബി.​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ ജൂ​ലൈ 20 ന്​ ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പ്​ കോ​ള​ജു​ക​ളി​ല്‍ സ്ഥി​ര പ്ര​വേ​ശ​നം നേ​ട​ണം.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.