പരീക്ഷാഫലം
കോട്ടയം: എം.ജി സർവകലാശാലയിൽ ഒന്നാം സെമസ്റ്റര്‍ എം.എസ്സി സുവോളജി (ഡിസംബര്‍ -2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ആറുവരെ സമര്‍പ്പിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം പി.ജി.സി.എസ്.എസ് (2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ ആഗസ്റ്റ് ഏഴുവരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക് (2020 അഡ്മിഷന് റെഗുലര്‍, 2019 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്‍ ആഗസ്റ്റ് 16ന് അരംഭിക്കും. 31 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് രണ്ടിന് ഫൈനോടു കൂടിയും ആറിന് സൂപ്പര്‍ ഫൈനോടുകൂടിയും അപേക്ഷ സ്വീകരിക്കും.
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് പ്രഫഷനല്‍ ട്രെയിനിങ്ങിന് (2020 അഡ്മിഷന്‍സ് െറഗുലര്‍, 2019 അഡ്മിഷന് സപ്ലിമെന്ററി) ജൂലൈ 31 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് രണ്ടിന് ഫൈനോടെയും ആറിന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
ഏഴ്, എട്ട് സെമസ്റ്റര്‍ ബി.ആര്‍ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പ്രാക്ടിക്കലിനും ഡസറ്റേഷനും ജൂലൈ 31 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് രണ്ടിന് ഫൈനോടെയും ആഗസ്റ്റ് ആറിന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
സ്പോട്ട് അഡ്മിഷന്
സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.എ. ആന്ത്രപ്പോളജിയില്‍ ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവര് ജൂലൈ 25ന് രാവിലെ 10ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫിസില്‍ എത്തണം. ഫോണ്‍: 9995203470.
സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ എം.എ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് പ്രോഗ്രാമില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ രേഖകളുടെ അസ്സലുമായി 25ന് രാവിലെ 11ന് വകുപ്പ് ഓഫിസില്‍ എത്തണം.
പരീക്ഷാ തീയതി
സ്കൂള്‍ ഓഫ് ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബി.ബി.എ എൽഎല്‍ബി ഓണേഴസ് (2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ്) ഏഴാം സെമസ്റ്റര്‍ മുതല്‍ പത്താം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും.
പ്രാക്ടിക്കല്‍
എട്ടാം സെമസ്റ്റര്‍ ബി.എച്ച്.എം (2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് പഴയ സ്കീം ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 26ന് പാലാ, സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി കോളജില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ ബി.എസ്സി കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് ഏഴുമുതല്‍ നടക്കും.
നാലാം സെമസ്റ്റര്‍ ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പിള്‍ മെയിന്‍ സി.ബി.സി.എസ് (പുതിയ സ്കീം 2022 അഡ്മിഷന് െറഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ് 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍, റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ സോഫ്റ്റ്വെയര് ലാബ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 25, 26 തീയതികളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.