ബിരുദ പ്രവേശനം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 - 2025 ലേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ. / എയ്ഡഡ് കോളജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ അതത് കോളജുകളില്‍ ജൂലൈ 31 ന് വൈകീട്ട് മൂന്നിന് മുമ്പ് ഹാജരായി സ്ഥിരപ്രവേശനം നേടണം. പ്രവേശനം നേടാത്തവര്‍ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള പ്രവേശന പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച ശേഷമാണ് കോളേജുകളില്‍ പ്രവേശനം നേടേണ്ടത്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിലേക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍, ജൂലൈ 31 ന് വൈകീട്ട് മൂന്നിന് മുമ്പായി ഹയര്‍ ഓപ്ഷന് റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് പുന:സ്ഥാപിച്ച് നല്കുന്നതുമല്ല.
ആഗസ്റ്റ് ഏഴിന് ശേഷം അപേക്ഷ പൂര്‍ത്തിയാക്കാം
2024 - 25 ലേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടര്‍ന്നുള്ള പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്താനുള്ള സപ്ലിമെന്ററി അലോട്മെന്റ് / റാങ്ക് ലിസ്റ്റ് എന്നിവയിലേക്ക് പരിഗണിക്കാൻ എഡിറ്റിങ് സൗകര്യം ഉപയോഗിക്കുകയും എന്നാല്‍ അപേക്ഷ പൂര്ത്തീകരിക്കാത്തതുമായവര്ക്ക് ഇനി ആഗസ്റ്റ് ഏഴിന് ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കാം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ .
വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ പി.ജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ 2024 - 2025 ലേക്കുള്ള പി.ജി. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ജൂലൈ 29 ന് നടക്കും. യോഗ്യരായവര്‍ക്ക് പ്രവേശന മെമ്മോ ഇ - മെയില്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 8848620035, 9497785313.
കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. (CBCSS 2022 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോൺടാക്ട് ക്ലാസുകള്‍ ആഗസ്റ്റ് 10 മുതല്‍ വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. ചില പ്രോഗ്രാമുകള്‍ക്കുള്ള ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങളിലല്ല നടത്തുന്നത്. വിദൂര വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദ കോൺടാക്ട് ക്ലാസ് ഷെഡ്യൂള്‍ പരിശോധിച്ച് വിദ്യാര്‍ഥികള്‍ അവര്‍ക്ക് അനുവദിച്ച കേന്ദ്രങ്ങളില്‍ ക്ലാസിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2024 ബി.വോക്. ഓര്‍ഗാനിക് ഫാമിങ് (2022 ബാച്ച്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 30 നും ബി.വോക്. ഇസ്ലാമിക് ഫിനാന്‍സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് നാലിനും ബി.വോക്. അഗ്രികള്‍ച്ചര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏഴിനും തുടങ്ങും. പരീക്ഷാകേന്ദ്രങ്ങള്‍ യഥാക്രമം മലബാര്‍ ക്രിസ്ത്യന്‍ കോളജ് കോഴിക്കോട്, ഇ.എം.ഇ.എ. കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കൊണ്ടോട്ടി, പഴശ്ശിരാജാ കോളജ് പുല്‍പ്പള്ളി എന്നിങ്ങനെയാണ്.
രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2024 ബി.വോക്. ഹോട്ടല്‍ മാനേജ്മന്റ് (2022 ബാച്ച്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് എട്ടിന് തുടങ്ങും. കേന്ദ്രം: അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലമ്പൂര്‍. വിശദസമയക്രമം വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.