തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2024-2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി പ്രവേശനത്തോടനുബന്ധിച്ച് (പി.ജി-കാപ്) വിവിധ അഫിലിയേറ്റഡ് കോളജുകളിലെ പ്രോഗ്രാം, റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റൊഴിവുകൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ https://admission.uoc.ac.in/ വെബ്സൈറ്റിൽ. ഫോണ്: 0494 2407016, 2660600.
കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിൽ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കും. ഫോൺ: 9567172591.
വടകരയിലെ കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ജനറൽ/സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 6282478437, 9497835992.
കുറ്റിപ്പുറത്തെ സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ഈഴവ/എസ്.സി/എസ്.ടി/ഒ.ബി.എച്ച്/ഭിന്നശേഷിക്കാർ/സ്പോർട്സ്/ലക്ഷദ്വീപ്/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 8943129076, 8281730002, 9562065960.
എം.എ മ്യൂസിക്, എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സി.സി.എസ്.എസ്) ഏപ്രിൽ 2024, വിദൂര വിഭാഗം എം.എ ഇംഗ്ലീഷ് (സി.ബി.സി.എസ്.എസ്) ഏപ്രിൽ 2023 പരീക്ഷകളുടെ പൊസിഷൻ ലിസ്റ്റ് വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ (ഐ.ഡി) ഏപ്രിൽ 2023 പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ കോഴ്സ് പൂർത്തിയാക്കിയതും എല്ലാ സപ്ലിമെന്ററി അവസരങ്ങളും അവസാനിച്ചതുമായ (സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ-2019 പ്രവേശനം) മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.