സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

എം.എഡ്: ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല 2024-2025 വർഷത്തെ എം.എഡ് പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ച് വരെ നീട്ടി. ഫോണ്‍: 0494 2407016, 2407017, 2660600. വെബ്‌സൈറ്റ് https://admission.uoc.ac.in/ .

പരീക്ഷ റദ്ദാക്കി

അഫിലിയേറ്റഡ് കോളജുകളിൽ ആഗസ്റ്റ് 13ന് നടന്ന എട്ടാം സെമസ്റ്റർ (CBCSS - 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷനൽ ബയോളജി-BOT8IB27-Angiosperm Morphology, Taxonomy, Forest Botany & Plant Resources Part II പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഒക്ടോബർ ഏഴിന് നടക്കും.

പരീക്ഷ അപേക്ഷ

സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ (CBCSS - UG - 2019 മുതൽ 2023 വരെ പ്രവേശനം) ബി.എ, ബി.എ. അഫ്ദലുൽ ഉലമ, ബി.എസ് സി, ബി.കോം., ബി.ബി.എ. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 25 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ( CUCSS - 2020 പ്രവേശനം മുതൽ ) ഫുൾ ടൈം ആൻഡ് പാർട്ട് ടൈം-എം.ബി.എ ജനുവരി 2025 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 18 വരെയും 190 രൂപ പിഴയോടെ 22വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ നാല് മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 24ന് തുടങ്ങും. കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശ്ശൂർ.

രണ്ടാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസിങ് ടെക്നോളജി ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 25ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് അസ്മാബി കോളജ് വെമ്പല്ലൂർ.

പരീക്ഷ

രണ്ടാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിനും രണ്ടാം വർഷ ( 2016 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷ നവംബർ എട്ടിനും തുടങ്ങും.

പരീക്ഷഫലം

ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ഏപ്രിൽ 2023 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.