സമർഥരായ എൻജിനീയറിങ് ബിരുദക്കാർക്ക് കേന്ദ്ര സർവിസുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 327 ഒഴിവുകൾ. യു.പി.എസ്.സി 2023ൽ നടത്തുന്ന എൻജിനീയറിങ് സർവിസസ് പരീക്ഷയിലാണ് തിരഞ്ഞെടുപ്പ്.
പ്രിലിമിനറി, മെയിൻ പരീക്ഷകളിലും ഇന്റർവ്യൂവിലും തിളങ്ങുന്നവർക്കാണ് റാങ്കടിസ്ഥാനത്തിൽ നിയമനം. എൻജിനീയറിങ് സർവിസസ് പരീക്ഷ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷൻ/ഓൺലൈൻ അപേക്ഷ www.upsconline.nic.inൽ ഇപ്പോൾ സമർപ്പിക്കാം.
ഒക്ടോബർ നാലിന് വൈകീട്ട് ആറുവരെ അപേക്ഷ സ്വീകരിക്കും. ഫീസ് 200 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാർക്ക് ഫീസില്ല. അംഗീകൃത എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടാകണം.
പ്രായപരിധി 21-30 വയസ്സ്. പരീക്ഷ: ഒന്നാംഘട്ട പ്രിലിമിനറി പരീക്ഷ 2023 ഫെബ്രുവരി 19ന് ദേശീയതലത്തിൽ നടത്തും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം പരീക്ഷകേന്ദ്രങ്ങളാണ്. ഇതിൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. ഇന്റർവ്യൂ ഡൽഹിയിൽ നടക്കും. അന്തിമ തിരഞ്ഞെടുപ്പ് വൈദ്യപരിശോധനക്ക് വിധേയമാണ്.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായി (ഗ്രൂപ് എ/ബി സർവിസ്) സെൻട്രൽ എൻജിനീയറിങ് സർവിസ്, ഡിഫൻസ്, സർവേ, സെൻട്രൽ വാട്ടർ എൻജിനീയറിങ്, നേവൽ ആർമമെന്റ്, സെൻട്രൽ പവർ എൻജിനീയറിങ്, ടെലികമ്യൂണിക്കേഷൻ, നേവൽ മെറ്റീരിയൽ മാനേജ്മെൻറ് മുതലായ സർവിസസ്/ വകുപ്പുകളിലായി നിയമനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.