ഹാള്‍ ടിക്കറ്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭിക്കും.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
സര്‍വകലാശാല പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ ഏഴുവരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്സിലെ മൂന്നാം സെമസ്റ്റര്‍ എം.ടി.എ നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 180 രൂപ പിഴയോടെ ഡിസംബര്‍ രണ്ടുവരെയും അപേക്ഷിക്കാം.
2018, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
ലോ കോളജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍.എം ഡിസംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 21ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.കോം ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ 18ന് ആരംഭിക്കുന്ന എം.പി.എച്ച് പാർട്ട് ഒന്ന് സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ഡിസംബർ നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ ആറു വരെയും, 335 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ എട്ടു വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി മൂന്നിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് നവംബർ 23 മുതൽ ഡിസംബർ 13 വരെ രജിസ്റ്റർ ചെയ്യാം. ഫൈനോടെ 18 വരെയും സൂപ്പർ ഫൈനോടെ 20 വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി മൂന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം) പരീക്ഷക്ക് ഡിസംബർ രണ്ടു മുതൽ 14 വരെ രജിസ്റ്റർ ചെയ്യാം. ഫൈനോടെ 15 വരെയും സൂപ്പർ ഫൈനോടെ 16 വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി എട്ടിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷക്ക് നവംബർ 23 മുതൽ ഡിസംബർ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 13 വരെയും സൂപ്പർ ഫൈനോടെ 15 വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി 18ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പരീക്ഷക്ക് ഡിസംബർ ആറു മുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 23 വരെയും സൂപ്പർ ഫൈനോടെ 28 വരെയും രജിസ്ട്രേഷൻ നടത്താം.
ടൈം ടേബ്ൾ
ഡിസംബർ അഞ്ചു മുതൽ 14 വരെ നടക്കുന്ന മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷ ടൈം ടേബ്ൾ പ്രസിദ്ധീകരിച്ചു. ജനുവരി ഒമ്പതു മുതൽ 22 വരെ നടക്കുന്ന രണ്ടാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി പരീക്ഷ ടൈം ടേബ്ൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ് ഫലം
ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം കഴിഞ്ഞ ഒന്നാം സെമസ്റ്റർ എം.എസ്.സി.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി ഓഡിയോജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.