തിരുവനന്തപുരം: 2017-18ലെ ഒന്നാംവർഷ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മേയ് എട്ട് മുതൽ www.zscap.kerala.gov.in എന്ന വെബ്സൈറ്റിൽ apply ഓൺലൈൻ ലിങ്കിലൂടെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ നൽകി അതിെൻറ പ്രിൻറും അപേക്ഷാഫോറത്തിെൻറ വിലയായ 25 രൂപയും ഏതെങ്കിലും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിച്ച് അക്നോളജ്മെൻറ് കൈപ്പറ്റാം.
അപേക്ഷാഫോറവും േപ്രാസ്പെക്ടസും എല്ലാ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും മേയ് 12 മുതൽ 25 രൂപ നൽകി വാങ്ങാം. ഓൺലൈനായി അപേക്ഷിക്കുന്നവർ അച്ചടിച്ച അപേക്ഷ സമർപ്പിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകൾ മേയ് 22ന് മുമ്പ് ഏതെങ്കിലും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിക്കണം. ഒറ്റ അപേക്ഷാഫോറത്തിൽ തന്നെ ജില്ലയിലെ എല്ലാ സ്കൂളിലേക്കും അപേക്ഷ സമർപ്പിക്കാം.
സംസ്ഥാനത്തെ 389 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പരിഷ്കരിച്ച 34 വൊക്കേഷനൽ കോഴ്സിലെ 1097 ബാച്ചുകളിലേക്കാണ് ഏകജാലക സംവിധാനപ്രകാരം പ്രവേശനം നടക്കുന്നത്. എല്ലാ സ്കൂളിലും ഹെൽപ് ഡെസ്ക്കുകളുടെ പ്രവർത്തനം മേയ് എട്ട് മുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.