കണ്ണൂർ സർവകലാശാലയിൽ യോഗ, നീന്തൽ കോഴ്സിന് അപേക്ഷിക്കാം

കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ് കായികപഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് ആൻഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ നീട്ടി.

അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ മാങ്ങാട്ടുപറമ്പ് കാമ്പസിലെ പഠനവകുപ്പിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. യോഗ കോഴ്‌സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഫോൺ: 09895370282, 09447324422.

Tags:    
News Summary - yoga and swimming course in Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.